ഇടുക്കി: മഴ ലഭിക്കാത്ത സാഹചര്യത്തില്‍ 10-15 ദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എം എം മണി.അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണമുണ്ടാകും. വൈദ്യുതി ബോര്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിരക്ക് കൂട്ടാതെ മറ്റ് മാർഗമില്ലെന്നും മുന്‍ വര്‍ഷങ്ങളിലെ അപേക്ഷിച്ച് നേരിയ വര്‍ധനവാണെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയില്‍ രണ്ടാം വൈദ്യുതനിലയത്തെ കുറിച്ച് പഠനം നടത്തുന്നുണ്ട്. അനുകൂലമായ സാഹചര്യമാണ്. കൂടംകുളത്ത് നിന്നും വൈദ്യുതി എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും സൗരോര്‍ജ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം അറിയിച്ചു.
വൈദ്യുതി നിയന്ത്രണം ഉടന്‍ ഉണ്ടാകുമെന്ന് മന്ത്രി എം എം മണി - custody death
വൈദ്യുതി നിരക്ക് കൂട്ടാതെ മറ്റ് മാർഗമില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി.
mm mani
നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സിപിഐ പാര്‍ട്ടി സെക്രട്ടറി കെ കെ ശിവരാമന്‍റെ നേതൃത്വത്തില്‍ നടത്തിയ പൊലീസ് സ്റ്റേഷന്‍ ഉപരോധം കോണ്‍ഗ്രസുമായി ചേര്‍ന്ന് നടത്തുന്നതായിരുന്നു നല്ലതെന്ന് എം എം മണി പറഞ്ഞു. സിപിഐയുടെ നിലപാട് കാനം രാജേന്ദ്രന്‍ അറിയിച്ചതാണെന്നും മറ്റ് സിപിഐ നേതാക്കളുടെ നിലപാട് പരിഗണിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.