ഇടുക്കി: ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് അർജന്‍റീന തോറ്റതിൽ അതിയായ ഖേദമെന്നും മെസി തിരിച്ചുവരുമെന്നും എംഎം മണി എംഎൽഎ. താനിപ്പോഴും അർജന്‍റീനയുടെ ആരാധകൻ തന്നെയാണെന്നും ചൂട് കാലാവസ്ഥയാണ് അര്‍ജന്‍റീനയുടെ പരാജയ കാരണമെന്നും എംഎം മണി പറഞ്ഞു. അതേസമയം 28-ാം തീയതി യുഡിഎഫ് നടത്തുന്ന ജില്ല ഹര്‍ത്താലിനെ അദ്ദേഹം കുറ്റപ്പെടുത്തി.
'തോറ്റത് ചൂട് കാരണം, മെസി തിരിച്ചുവരും'; അര്‍ജന്‍റീനയുടെ തോല്‍വിയില്‍ പ്രതികരിച്ചും യുഡിഎഫ് ഹര്‍ത്താലിനെ പരിഹസിച്ചും എംഎം മണി - ഖത്തര്‍ ലോകകപ്പില്‍
ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യമത്സരത്തില്‍ സൗദി അറേബ്യയോട് അര്‍ജന്‍റീന തോറ്റത് ചൂട് കാരണമെന്നും മെസി തിരിച്ചുവരുമെന്നും വ്യക്തമാക്കി എംഎം മണി എംഎല്‍എ, ഇടുക്കിയില്‍ യുഡിഎഫ് നടത്താനിരിക്കുന്ന ജില്ല ഹര്‍ത്താലിനെതിരെ പരിഹാസം
'തോറ്റത് ചൂട് കാരണം, മെസി തിരിച്ചുവരും'; അര്‍ജന്‍റീനയുടെ തോല്‍വിയില്‍ പ്രതികരിച്ചും യുഡിഎഫ് ഹര്‍ത്താലിനെ പരിഹസിച്ചും എംഎം മണി
കോൺഗ്രസ് ഇടുക്കിയിലെ കർഷകരോട് ചെയ്‌ത തെറ്റിന്‍റെ പ്രായശ്ചിത്തമാണ് 28-ാം തീയതിയിലെ യുഡിഎഫ് ജില്ല ഹർത്താല്‍. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ സ്ഥലം എംപി ഡീൻ കുര്യാക്കോസിന്‍റെ മുഖം രക്ഷിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ ഇത്രയധികം വഷളാക്കിയത് കോൺഗ്രസാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.