ഇടുക്കി :ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ വീണ്ടും എംഎം മണി. രാജേന്ദ്രനെ പോലെയുള്ള ഒരുത്തനും ഇരിക്കാൻ പറ്റിയ പാർട്ടിയല്ല സിപിഎമ്മെന്നായിരുന്നു വിമര്‍ശനം. എം എം മണിയുള്ള പാർട്ടിയിൽ തുടരാൻ യോഗ്യത ഇല്ലാത്തത് കൊണ്ടാണ് രാജേന്ദ്രനെ പുറത്താക്കിയത്.
വെടിവയ്ക്കാൻ പാർട്ടി പറഞ്ഞാൽ താന്‍ വെടിവയ്ക്കും : എം എം മണി - MM Mani S Rajendran war of words
സിപിഎം സെക്രട്ടേറിയറ്റ് അംഗം എന്ന നിലയില്‍ എസ് രാജേന്ദ്രനെ പുറത്താക്കാന്‍ താന്‍ മുന്‍കൈ എടുത്തിട്ടുണ്ടെന്ന് എം എം മണി
എസ് രാജേന്ദ്രനെതിരെ വീണ്ടും എം എം മണി; "രാജേന്ദ്രനെപ്പോലെയുള്ളവര്‍ക്ക് ഇരിക്കാന്‍ പറ്റിയ പാര്‍ട്ടിയല്ല സിപിഎം"
രാജേന്ദ്രനെ പുറത്താക്കാൻ സിപിഎം സെക്രട്ടേറിയറ്റ് അംഗം എന്ന നിലയിൽ താന്‍ മുൻകൈ എടുത്തിട്ടുണ്ട്. ഇനിയും ഇടപെടേണ്ട സാഹചര്യം പാർട്ടിയിൽ ഉണ്ടായാൽ അത് ചെയ്യും. താൻ സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവാണ്.
വെടിവയ്ക്കാൻ പാർട്ടി പറഞ്ഞാൽ താൻ വെടി വയ്ക്കുമെന്നും എം.എം.മണി പറഞ്ഞു. രാജകുമാരിയിൽ എം കെ ജോയി രക്തസാക്ഷി ദിനാചരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.