ഇടുക്കി: അടിമാലി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരത്തിന്‍റെ നിർമാണ ഉദ്ഘാടനം വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി നിർവഹിച്ചു. സമ്പൂര്‍ണ വൈദ്യുതീകരണം ഉള്‍പ്പെടെ സർക്കാർ മൂന്ന് കാര്യങ്ങള്‍ മുന്നോട്ട് വച്ചിരുന്നതായും ഈ മൂന്ന് കാര്യങ്ങളും കൃത്യതയോടു കൂടി നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
അടിമാലി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരത്തിന്‍റെ നിർമാണോദ്ഘാടനം എം.എം മണി നിർവഹിച്ചു
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അടിമാലി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരത്തിന്‍റെ നിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അടിമാലി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരത്തിന്‍റെ നിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അടിമാലി പഞ്ചായത്തും വെള്ളത്തൂവല്‍, പള്ളിവാസല്‍ പഞ്ചായത്തുകളുടെ ചില ഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന 150 സ്‌ക്വയര്‍ കിലോമീറ്ററോളം വരുന്ന പ്രദേശമാണ് അടിമാലി ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ വരുന്നത്. 225.4 സ്‌ക്വയര്‍ മീറ്റര്‍ വിസ്‌തീര്‍ണമുള്ള സെക്ഷന്‍ ഓഫീസ് കെട്ടിട നിർമാണത്തിനാണ് തുടക്കം കുറിച്ചത്. ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.