കേരളം

kerala

ETV Bharat / state

ഇടുക്കി മെഡിക്കല്‍ കോളജിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും: എം എം മണി - എം എം മണി

കൊവിഡ്‌ കാലത്ത് മാത്രമല്ല ശേഷിക്കുന്ന ഭരണകാലയളവില്‍ ജില്ലക്കു വേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്യുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. ഇടുക്കി മെഡിക്കല്‍ കോളജിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ഇടപെടല്‍ നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു.

iduki  medical college  m m mani  ഇടുക്കി മെഡിക്കല്‍ കോളജ്  എം എം മണി  ഇടുക്കി
ഇടുക്കി മെഡിക്കല്‍ കോളജിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും: എം എം മണി

By

Published : Apr 19, 2020, 8:32 PM IST

ഇടുക്കി: ദേവികുളം താലൂക്ക് വ്യാപാരി വ്യവസായി സര്‍വീസ് കോപ്പറേറ്റീവ് സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. മന്ത്രി എം എം മണി അടിമാലിയില്‍ വച്ച് സംഭാവന ഏറ്റു വാങ്ങി. കൊവിഡ്‌ കാലത്ത് മാത്രമല്ല ശേഷിക്കുന്ന ഭരണകാലയളവില്‍ ജില്ലക്കു വേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്യുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. ഇടുക്കി മെഡിക്കല്‍ കോളജിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ഇടപെടല്‍ നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി മെഡിക്കല്‍ കോളജിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും: എം എം മണി

കൊവിഡ് കാലത്ത് തങ്ങളാലാകുന്ന സംഭാവനയാണിപ്പോള്‍ നല്‍കിയിട്ടുള്ളതെന്നും അടിയന്തരഘട്ടമുണ്ടായാല്‍ വീണ്ടും സഹായിക്കുവാന്‍ സൊസൈറ്റി തീരുമാനമെടുത്തിട്ടുണ്ടെന്നും സംഘം പ്രസിഡന്‍റ് കെ എന്‍ ദിവാകരന്‍ പറഞ്ഞു. സംഘത്തിന്‍റെയും സംഘം ജീവനക്കാരുടെയും ഭരണസമതിയംഗങ്ങളുടെയും സംഭാവനയാണ് മന്ത്രിക്ക് കൈമാറിയിട്ടുള്ളത്. നിര്‍ധനരായ സംഘാംഗങ്ങള്‍ക്കുള്ള സൗജന്യ കിറ്റ് വിതരണവും മന്ത്രി നിര്‍വഹിച്ചു. ഭാരവാഹികളായ കെ എന്‍ ദിവാകരന്‍, വ്യാപാരി വ്യവസായി ഏകോപനസമതി അടിമാലി യൂണിറ്റ് പ്രസിഡന്‍റ് പി എം ബേബി, ഡയസ് ജോസ്, സാന്‍റി മാത്യു തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details