ഇടുക്കി:മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ശരിയായ നിലപാടല്ല സ്വീകരിക്കുന്നതെന്ന് മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എം.എല്‍.എയുമായ എം.എം മണി. തമിഴ്നാട് ഡാം തുറന്നുവിടുന്നതില്‍ മര്യാദ പാലിക്കണം. പാതിരാത്രിക്ക് മുന്നറിയിപ്പില്ലാതെ തുറന്നുവിടരുത്. കേന്ദ്ര സര്‍ക്കാര്‍ ഇടപെടാതെ വിഷയം തീരുന്ന പ്രശ്‌നമില്ല. മുല്ലപ്പെരിയാര്‍ കേരളത്തിന്‍റെ നിലനില്‍പ്പിന്‍റെ പ്രശ്‌നമാണെന്നും അദ്ദേഹം രാജാക്കാട് പറഞ്ഞു.
മുല്ലപ്പെരിയാറില്‍ നിന്നും രാത്രികാലത്ത് വെള്ളം ഏകപക്ഷീയമായി മുന്നറിയിപ്പില്ലാതെ പുറത്തേയ്‌ക്കൊഴുക്കുന്ന തമിഴ്‌നാടിന്‍റെ നടപടിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചു. വിഷയത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ, ക്യാമ്പയിൻ സംഘടിപ്പിക്കണമെന്നും എം.എം മണി പറഞ്ഞു.