ഇടുക്കി: ധീരജ് കൊലപാതകത്തിൽ കോൺഗ്രസ് നേതൃത്വത്തിന് പങ്കുണ്ടെന്ന് തെളിയിക്കുന്നതാണ് സുധാകരന്‍റെ പ്രസ്താവനകളെന്ന് എം.എം മണി എംഎല്‍എ. സുധാകരൻ ആദ്യം മുതൽ കൊലപാതകികളെ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
സുധാകരൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് കൊലപാതകം ആസൂത്രണം ചെയ്തതിൽ പങ്കുണ്ടെന്ന് സംശയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊലപാതകം നടത്തിയിട്ട് അതിനെ ന്യായീകരിക്കുന്നത് കോൺഗ്രസിന്‍റെ അധപതനത്തിന്‍റെ ഭാഗമാണ്.