ഇടുക്കി:കാട്ടാന വിഷയത്തില്‍ സമരം തുടരുന്ന കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ഉടുമ്പന്‍ചോല എംഎല്‍എ എം.എം മണി. സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. സോണിയ ഗാന്ധി ഇവിടെ വന്ന് ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യില്ല. കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനല്ലെന്നും ആനയെ പിടിക്കാന്‍ വി ഡി സതീശനെ ഏല്‍പ്പിക്കാമെന്നും എം.എം മണി പറഞ്ഞു.
കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനല്ല, സോണിയ ഗാന്ധി ഇവിടെ വന്ന് ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യില്ല: എം എം മണി - കാട്ടാന
കാട്ടാന വിഷയത്തിൽ സർക്കാർ കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്നും ഇതിൽ കൂടുതൽ ഒന്നും ചെയ്യാനാകില്ലെന്നും കോൺഗ്രസ് പ്രതിഷേധത്തെ കുറ്റപ്പെടുത്തി എം എം മണി എംഎൽഎ പറഞ്ഞു.
കാട്ടാന വിഷയത്തില്‍ ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇടുക്കി പൂപ്പാറയില്‍ ഡി സി സിയുടെ നേതൃത്വത്തിലുള്ള അനിശ്ചിതകാല നിരാഹാരം തുടരുകയാണ്. വന്യമൃഗ ശല്യം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന ആരോപണം കോണ്‍ഗ്രസ് ആവര്‍ത്തിച്ച് ഉന്നയിക്കുമ്പോഴാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം എം മണി രംഗത്തെത്തിയിരിക്കുന്നത്.
വിഷയം ശാശ്വതമായി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നുണ്ട്. കാട്ടാന അക്രമണം ചെറുക്കാന്‍ ജനങ്ങളും ഇടപെടണമെന്നും എം എം മണി പറഞ്ഞു. എംപിയെന്ന് പറയുന്ന വ്യക്തി ജീവിച്ചിരുപ്പുണ്ടെന്ന് തോന്നുന്നത് ഇപ്പോഴാണ്. പാര്‍ലമെന്‍റില്‍ ചെന്ന് ഒന്നും മിണ്ടിയില്ല. ബഫര്‍സോണ്‍ വിഷയത്തിലടക്കം ഇവിടെ സമരം നടത്തുമ്പോള്‍ ഇതൊന്നും പാര്‍ലമെന്‍റില്‍ മിണ്ടിയിട്ടുപോലുമില്ലെന്നും എം എം മണി കുറ്റപ്പെടുത്തി.