ഇടുക്കി:അരിക്കൊമ്പൻ ദൗത്യത്തിനെതിരായ പൊതുതാത്പര്യ ഹർജിയും സമാനമായ അപേക്ഷയും ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ന് വരെ മിഷൻ അരിക്കൊമ്പൻ ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്‌തിരുന്നു. അരിക്കൊമ്പൻ ദൗത്യത്തിനെതിരായ പൊതുതാത്പര്യ ഹർജിയും ഇൻ റെ ബ്രൂണോ (മൃഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ ഹൈക്കോടതി ആരംഭിച്ച പൊതുതാത്പര്യ വ്യവഹാര നടപടികൾ) സ്വമേധയാ കേസിൽ മൃഗസംരക്ഷണ സംഘടനകൾ നൽകിയ അപേക്ഷയുമാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കുക.
മിഷൻ അരിക്കൊമ്പൻ: പൊതുതാത്‌പര്യ ഹർജിയും സമാനമായ അപേക്ഷയും ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും - വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ ആനിമൽ അഡ്വക്കസി
തിരുവനന്തപുരത്തെ പീപ്പിൾ ഫോർ ആനിമൽസ്, തൃശൂരിലെ വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ ആനിമൽ അഡ്വക്കസി എന്നീ മൃഗ സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളാണ് ഹർജിക്കാർ
തിരുവനന്തപുരത്തെ പീപ്പിൾ ഫോർ ആനിമൽസ്, തൃശൂരിലെ വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ ആനിമൽ അഡ്വക്കസി എന്നീ മൃഗ സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളാണ് ഹർജിക്കാർ. ഇതേ ഹർജിക്കാർ നൽകിയ അപേക്ഷയിലായിരുന്നു അരിക്കൊമ്പൻ ദൗത്യം ഹൈക്കോടതി സ്‌റ്റേ ചെയ്‌തത്. മയക്കുവെടി വച്ച് കോടനാട്ടേക്ക് കൊണ്ടു പോകാതെ ആനയെ മനുഷ്യവാസമില്ലാത്ത വനമേഖലയിൽ തുറന്നു വിടണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.
ഇന്ന് വരെ അരിക്കൊമ്പൻ ദൗത്യത്തിനെതിരെ സ്‌റ്റേ അനുവദിച്ചിട്ടുണ്ടെങ്കിലും പിടികൂടുന്നതിനുള്ള ഒരുക്കങ്ങൾ തുടരാനും ബദൽ മാർഗങ്ങൾ തേടാമെന്നും കോടതി പറഞ്ഞിരുന്നു. ആന ജനവാസ മേഖലയിൽ ഇറങ്ങി നാശനഷ്‌ടം ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വനം വകുപ്പിനും കോടതി നിർദേശം നൽകിയിരുന്നു. ഞായറാഴ്ച്ച അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതി ഇടപെടൽ.