ഇടുക്കി: ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഇടുക്കി ജില്ലയില്‍ ചെറിയ ഇളവുകള്‍ അനുവദിച്ചിട്ടുള്ളതായി ജില്ല കലക്‌ടര്‍ എച്ച്. ദിനേശന്‍. ഇതനുസരിച്ച് ജില്ലയിലെ വസ്ത്രവ്യാപാര, ജ്വല്ലറി കടകള്‍ക്ക് പരിമിതമായ ജീവനക്കാരെ വെച്ച് ദിവസം ഒരു മണിക്കൂര്‍ തുറന്നു പ്രവര്‍ത്തിക്കാം. എന്നാല്‍ നേരിട്ടുള്ള വിൽപ്പന പാടില്ല. ഹോം ഡെലിവറി, ഓണ്‍ലൈന്‍ ഡെലിവറി മാത്രമേ പാടുള്ളൂ എന്നും കലക്‌ടർ അറിയിച്ചു. കല്ല്യാണ പാര്‍ട്ടിക്കാര്‍ക്ക് ഒരു മണിക്കൂര്‍ കടയില്‍ ചെലവഴിക്കാനും അനുവാദം നൽകിയിട്ടുണ്ട്.
ലോക്ക് ഡൗൺ; ജില്ലയിൽ ചെറിയതോതിൽ ഇളവുകള്‍ അനുവദിച്ചിട്ടുള്ളതായി ജില്ല കലക്‌ടര്‍ - കേരള ലോക്ക് ഡൗൺ
അനാവശ്യമായി പുറത്തിറങ്ങുന്നത് രോഗവ്യാപനം കൂട്ടാൻ ഇടയാക്കുമെന്നും നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്നും ജില്ല കലക്‌ടർ എച്ച്. ദിനേശന്‍ അറിയിച്ചു.

Also Read:കൊവിഡ് പ്രതിരോധ രംഗത്ത് പുതിയ കാല്‍വെപ്പുമായി ഡി.ആര്‍.ഡി.ഒ
ടാക്‌സ് കണ്‍സൾട്ടന്‍റ്, ജി.എസ്.ടി പ്രാക്‌ടീസ് സ്ഥാപനങ്ങള്‍ എന്നിവർക്ക് വ്യാഴം, വെള്ളി ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. കൈതച്ചക്ക കൃഷിയുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിക്കാം. ടെലികോം ടവറുമായി ബന്ധപ്പെട്ട ജോലികള്‍ നടത്താമെന്നും കലക്‌ടർ പറഞ്ഞു. മറ്റ് നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്നും അനാവശ്യമായി പുറത്തിറങ്ങുന്നത് രോഗവ്യാപനം തടയുന്നത് മുന്‍നിര്‍ത്തി ഒഴിവാക്കണമെന്നും ജില്ലാ കലക്‌ടര്‍ ആവശ്യപ്പെട്ടു.