ഇടുക്കി :സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം. 15 വയസുകാരിയെ 47കാരന് വിവാഹം കഴിച്ച് നൽകി. ഗ്രോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ, ഒരു മാസം മുന്‍പാണ് ശൈശവ വിവാഹം നടന്നത്.
കല്യാണം മരവിപ്പിക്കാൻ ചൈല്‍ഡ് വെൽഫയർ കമ്മിറ്റി കോടതിയെ സമീപിച്ചു. ഗോത്രാചാര പ്രകാരം മാതാപിതാക്കളുടെ സാന്നിധ്യത്തിൽ പുടവ കൊടുത്താൽ വിവാഹം നടന്നുവെന്നാണ് സങ്കല്പം. വിവാഹം നടന്നതായി ശിശു സംരക്ഷണ സമിതിക്ക് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടർന്ന്, ഉദ്യോഗസ്ഥർ കുടിയിലെത്തി പരിശോധന നടത്തുകയും വിവാഹം നടന്നതായി ഉറപ്പുവരുത്തുകയും ചെയ്തു.