ഇടുക്കി: രാജാക്കാട് ഗ്രാമപഞ്ചായത്തിൽ തുടർച്ചയായ മൂന്നാം തവണയും ജനവിധി തേടുകയാണ് എം.എം മണിയുടെ മൂത്ത മകളായ സതി കുഞ്ഞുമോൻ. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം സതി കുഞ്ഞുമോൻ രാജാക്കാട് പഞ്ചായത്തിന്‍റെ പ്രസിഡന്‍റ് പദവി അലങ്കരിച്ചിരുന്നു. കഴിഞ്ഞ രണ്ട് തവണയും അഞ്ചാം വാർഡിൽ നിന്നും ജനവിധി തേടിയ സതി കുഞ്ഞുമോൻ ഇത്തവണ ഏഴാം വാർഡിൽ നിന്നാണ് മത്സരിക്കുന്നത്.
തുടർച്ചയായ മൂന്നാം തവണയും ജനവിധി തേടി എം.എം മണിയുടെ മകൾ - സതി കുഞ്ഞുമോൻ
സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയുടെ മൂത്ത മകളായ സതി കുഞ്ഞുമോൻ രാജാക്കാട് ഗ്രാമപഞ്ചായത്തിൽ തുടർച്ചയായ മൂന്നാം തവണയും ജനവിധി തേടുന്നു
ഇടുക്കിയിൽ തുടർച്ചയായ മൂന്നാം തവണയും ജനവിധി തേടി മന്ത്രി പുത്രി
യു.ഡി.എഫ് പാനലിൽ മത്സരിക്കുന്ന തോട്ടം തൊഴിലാളിയായ അംബിക ഷാജിയാണ് എതിർ സ്ഥാനാർഥി. രാജകുമാരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റും എം.എം മണിയുടെ രണ്ടാമത്തെ മകളുമായ സുമാ സുരേന്ദ്രൻ ഇത്തവണ മത്സര രംഗത്തില്ല. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തിന് ജനങ്ങള്‍ ഇനിയും അവസരം നല്‍കുമെന്ന പ്രതീക്ഷയിലാണ് സതി കുഞ്ഞുമോൻ. ഭർത്താവ് കുഞ്ഞുമോൻ സി.പി.എം.ജില്ലാ കമ്മിറ്റി അംഗമാണ്.
Last Updated : Nov 25, 2020, 9:48 AM IST