ഇടുക്കി:ജില്ലയില്‍ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്‌തതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. പീരുമേട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മൃഗസംരക്ഷണ വകുപ്പിന്‍റെ മാര്‍ഗ നിര്‍ദേശം കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
'പന്നിപ്പനി'യില്‍ ആശങ്ക വേണ്ട'; തലശേരിയിലെ ചികിത്സ പിഴവ് ഗൗരവകരം: വീണ ജോര്‍ജ് - kerala news updates
ഇടുക്കിയില്‍ പന്നിപ്പനി സ്ഥിരീകരിച്ചതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സംഭവത്തില്‍ വേണ്ട മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്.
!['പന്നിപ്പനി'യില്‍ ആശങ്ക വേണ്ട'; തലശേരിയിലെ ചികിത്സ പിഴവ് ഗൗരവകരം: വീണ ജോര്‍ജ് Minister Veena George speaks about swine fever swine fever Minister Veena George പന്നിപ്പനി തലശേരിയിലെ ചികിത്സ പിഴവ് ഗൗരവകരം വീണ ജോര്‍ജ് ഇടുക്കിയില്‍ പന്നിപ്പനി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ആരോഗ്യ വകുപ്പ് kerala news updates latest news in kerala](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16993789-thumbnail-3x2-kk.jpg)
'പന്നിപ്പനി'യില്‍ ആശങ്ക വേണ്ട'; തലശേരിയിലെ ചികിത്സ പിഴവ് ഗൗരവകരം:വീണ ജോര്‍ജ്
ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നു.
വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് ജില്ലയില്‍ നടക്കുന്നത്. തലശേരി ജനറൽ ആശുപത്രിയിലുണ്ടായ ചികിത്സ പിഴവ് ഗൗരവകരമാണ്. സംഭവത്തില്‍ പിഴവുകൾ ഉണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകും.
ഇത് സംബന്ധിച്ചുള്ള അന്വേഷണ റിപ്പോർട്ട് നല്‍കാന്‍ ആരോഗ്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഹെൽത്ത് സർവീസ് ഡയറക്‌ട്രേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥൻ സംഭവം അന്വേഷിച്ച് രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.