ഇടുക്കി:മൂലമറ്റം പവര്‍ഹൗസില്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തന രഹിതമായ സംഭവത്തില്‍ ഉന്നതതല റിപ്പോര്‍ട്ട് തേടി വൈദ്യുതി മന്ത്രി കെ.കൃഷ്‌ണന്‍ കുട്ടി. ഇതിനായി വൈദ്യുതി ബോര്‍ഡ് ചെയര്‍മാനെയും ചീഫ് എഞ്ചിനീയറെയും ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.
മൂലമറ്റം പവര്‍ഹൗസിൽ വൈദ്യുതോൽപാദനം നിലച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി വൈദ്യുതി മന്ത്രി - moolamattath power house
70 മിനിട്ടിനുള്ളില്‍ പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജനറേറ്ററുകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു.
പവര്‍ഹൗസിലെ ആറ് ജനറേറ്ററുകളുടെ പ്രവര്‍ത്തനമാണ് അപ്രതീക്ഷിതമായി നിലച്ചത് ഇതോടെ വൈദ്യുതി ഉല്‍പാദനവും നിലച്ചു. പിന്നീട് 70 മിനിട്ടിനുള്ളില്‍ പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജനറേറ്ററുകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. ഇതിന് ഉദ്യോഗസ്ഥരെ പ്രത്യേകം അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു. ഇനി ഇത്തരം സംഭവം ഉണ്ടാകാതിരിക്കാന്‍ നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
ജനറേറ്ററുകള്‍ പ്രവര്‍ത്തന രഹിതമായ സമയത്ത് ആവശ്യമായ വൈദ്യുതി കേന്ദ്ര പൂളില്‍ നിന്നും ലഭ്യമാക്കിയതിനാല്‍ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടായില്ല.