കേരളം

kerala

ETV Bharat / state

Mullaperiyar : 'ചെയ്യേണ്ടതൊക്കെ ചെയ്‌തിട്ടുണ്ട്'; വീഴ്‌ചയുണ്ടായിട്ടില്ലെന്ന് റോഷി അഗസ്റ്റിൻ - roshy augustine mullaperiyar decommission

Mullaperiyar Controversy | അന്തർദേശീയ പഠനം നടത്തുന്ന കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

റോഷി അഗസ്റ്റിന്‍ മുല്ലപ്പെരിയാര്‍ വീഴ്‌ച  ജലവിഭവ വകുപ്പ് മന്ത്രി മുല്ലപ്പെരിയാര്‍ ഡാം  മുല്ലപ്പെരിയാര്‍ ഡീകമ്മിഷന്‍ റോഷി അഗസ്റ്റിന്‍  kerala minister on mullaperiyar  roshy augustine mullaperiyar decommission
'ചെയ്യേണ്ടതൊക്കെ ചെയ്‌തിട്ടുണ്ട്'; മുല്ലപ്പെരിയാർ വിഷയത്തില്‍ വീഴ്‌ചയുണ്ടായിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

By

Published : Dec 20, 2021, 6:16 PM IST

ഇടുക്കി: മുല്ലപ്പെരിയാർ വിഷയത്തിൽ തനിക്ക് വീഴ്‌ച പറ്റിയിട്ടില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. 2014 ലെ കോടതി വിധിക്ക് ശേഷം ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. സുപ്രീംകോടതിയുടെ വിധി എല്ലാവർക്കും ഒരുപോലെ ബാധകമാണ്.

സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതിയോട് സംസ്ഥാനം പലതവണ യോഗം ചേരാന്‍ ആവശ്യപ്പെട്ടിട്ടും കൂടിയില്ല. മുന്നറിയിപ്പുകൾ നൽകാതെ രാത്രികാലങ്ങളിൽ വെള്ളം തുറന്നുവിട്ടു. ഇക്കാര്യങ്ങളെല്ലാം സെൻട്രൽ വാട്ടർ കമ്മിഷൻ അംഗം, മേൽനോട്ട സമിതിയുടെ ചെയർമാൻ, തമിഴ്‌നാട് ചീഫ് സെക്രട്ടറി, കേന്ദ്ര സര്‍ക്കാര്‍ എന്നിവരെ അറിയിച്ചിട്ടുണ്ട്.

മന്ത്രി റോഷി അഗസ്റ്റിൻ മാധ്യമങ്ങളെ കാണുന്നു

Also read: യുവാവിനെ കാണാതായതില്‍ വൻ ട്വിസ്റ്റ്; ഭർത്താവിനെ കൊന്ന് കുഴിച്ചിട്ടത് ഭാര്യയും കാമുകനും ചേർന്ന്

ഇത്തരം കാര്യങ്ങളെല്ലാം അറിയിച്ച ദിവസവും സമയവും അടക്കമുള്ള രേഖകൾ തൻ്റെ കൈയ്യിലുണ്ട്. ചെയ്യേണ്ടതൊക്കെ ചെയ്‌തിട്ടുണ്ട്. പിന്നെ വീഴ്‌ച പറ്റിയെന്ന് സമ്മതിക്കേണ്ട ആവശ്യമെന്താണ്? സുപ്രീംകോടതിയുടെ ഒടുവിലത്തെ പരാമർശത്തിൽ, മേൽനോട്ട സമിതി മുല്ലപ്പെരിയാറിൽ എന്ത് ചെയ്യുന്നുവെന്ന് കോടതി കൂടുതൽ കർശനമായി നിരീക്ഷിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്.

രാജ്യത്ത് ഇന്നേവരെ ഒരു ഡാമും കമ്മിഷൻ ചെയ്യാത്ത സാഹചര്യത്തിൽ ഒരു അന്തർദേശീയ പഠനം നടത്തുന്ന കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും ഡീകമ്മിഷൻ ചെയ്യുന്നതുമായി ബന്ധപ്പെട്ട് മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details