കേരളം

kerala

ETV Bharat / state

ഒഴിവ് സമയങ്ങള്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വച്ച് ഇടുക്കിയുടെ മണിയാശാന്‍

1955ല്‍ ഇടുക്കിയിലേക്ക് വന്ന കുടിയേറ്റ കര്‍ഷക കുടുംബങ്ങളില്‍ ഒന്നാണ്  വൈദ്യുതിവകുപ്പ് മന്ത്രി എം എം മണിയുടേത്. ചെറുപ്പം മുതലുള്ള കൃഷിയോടുള്ള താല്‍പര്യത്തിന്  ഒട്ടും കുറവില്ല.

By

Published : May 5, 2020, 11:02 AM IST

Updated : May 5, 2020, 11:53 AM IST

ഇടുക്കി  കൃഷിയോടുള്ള താല്‍പര്യം  മണിയാശാന്‍  സമൃദ്ധമായ വിളനിലം  മന്ത്രി എംഎം മണി  നാല്‍പ്പത്തിരണ്ട് സെൻ്റ്  സ്ഥലം  Minister mm mani
ഒഴുവ് സമയങ്ങള്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വച്ച് ഇടുക്കിയുടെ മണിയാശാന്‍

ഇടുക്കി :കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ നിന്ന് നേതൃത്വം നല്‍കുമ്പോളും ലോക്ക് ഡൗണില്‍ വീണ് കിട്ടിയ ഒഴിവ് സമയങ്ങള്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വച്ചിരിക്കുകയാണ് കുടിയേറ്റ കര്‍ഷകന്‍ കൂടിയായ ഇടുക്കിയുടെ മണിയാശാന്‍. പച്ചക്കറിയും കുരുമുളകും ഏലവുമടക്കം സമൃദ്ധമായ വിളനിലമാണ് മന്ത്രി എംഎം മണിയുടെ നാല്‍പ്പത്തിരണ്ട് സെൻ്റ് സ്ഥലം.

ഒഴിവ് സമയങ്ങള്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വച്ച് ഇടുക്കിയുടെ മണിയാശാന്‍

1955ല്‍ ഇടുക്കിയിലേക്ക് വന്ന കുടിയറ്റ കര്‍ഷക കുടുംബങ്ങളില്‍ ഒന്നാണ് വൈദ്യുതിവകുപ്പ് മന്ത്രി എം എം മണിയുടേത്. ചെറുപ്പം മുതലുള്ള കൃഷിയോടുള്ള താല്‍പര്യത്തിന് ഒട്ടും കുറവില്ല. മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ ശേഷം തിരുവനന്തപുരത്തേയ്ക്ക് താമസം മാറ്റാത്തതിനുള്ള പ്രധാന കാരണവും ഇരുപതേക്കറിലെ ചെറിയ വീടും ഇവിടെയുള്ള കൃഷിയും മണ്ണിനോടുള്ള പ്രണയവുമാണ്.

തിരക്കുകള്‍ക്കിടയില്‍ ആഴ്‌ചയിലൊരിക്കലോമറ്റോ വീട്ടിലെത്തിയാലും കൃഷി ജോലികള്‍ ചെയ്തതിന് ശേഷമാണ് തലസ്ഥാനത്തേക്ക് മടക്കം. നിലവില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുമ്പോളും പൊതു പരിപാടികളില്ലാത്തതിനാല്‍ വീണ് കിട്ടിയ ഒഴിവു സമയം മുഴുവനായും കൃഷിയിടത്തില്‍ ചെലവഴിക്കുകയാണ് ഇദ്ദേഹം.

ഏലം, കുരുമുളക്, ജാതി, കൊക്കോ, പച്ചക്കറി, വിവിധയിനം ഫലവൃക്ഷങ്ങള്‍ എന്നിങ്ങനെ സമ്മിശ്ര കൃഷിയുടെ മാതൃകാ തോട്ടം കൂടിയാണ് മണിയാശാൻ്റെ കൃഷിയിടം. ഇവക്കൊപ്പം പശു, കോഴി തുടങ്ങിയ വളര്‍ത്തുമൃഗങ്ങളുടേയും പക്ഷികളുടേയും പരിപാലനവും ഉണ്ട്. ലോക്ക് ഡൗണില്‍ വീട്ടിലിരുന്ന് സമയം കളയാതെ വീട്ടാവശ്യത്തിനുള്ള പച്ചക്കറിയും മറ്റും സ്വന്തമായി കൃഷി ചെയ്തുണ്ടാക്കാന്‍ സമയം കണ്ടെത്തണമെന്നതാണ് മന്ത്രിയുടെ നിര്‍ദേശം.

Last Updated : May 5, 2020, 11:53 AM IST

ABOUT THE AUTHOR

...view details