ഇടുക്കി: കേരളത്തിലെ കൃഷിയിടത്തിലേക്ക് പോകാന്‍ അനുമതി ആവശ്യപ്പെട്ട് തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്ന കര്‍ഷകര്‍. എന്നാല്‍ നിലവിലെ സ്ഥിതിയില്‍ പ്രവേശനം അനുവദനീയമല്ലെന്നും ജില്ലയിലെ തോട്ടങ്ങള്‍ മുഴുവനും അടച്ചിട്ടിരിക്കുകയാണെന്നും മന്ത്രി എം.എം.മണി വ്യക്തമാക്കി.
കേരളത്തിലെ കൃഷിയിടത്തിലേക്ക് പോകാന്‍ അനുമതി ആവശ്യപ്പെട്ട് കര്‍ഷകര്‍ - tamilnadu farmers issue
നിലവിലെ സ്ഥിതിയില്‍ പ്രവേശനം അനുവദനീയമല്ലെന്ന് മന്ത്രി എം.എം.മണി
![കേരളത്തിലെ കൃഷിയിടത്തിലേക്ക് പോകാന്‍ അനുമതി ആവശ്യപ്പെട്ട് കര്‍ഷകര്‍ തമിഴ്‌നാട് അതിര്‍ത്തി മന്ത്രി എം.എം.മണി ബോഡിമെട്ട് കര്‍ഷകര്‍ തമിഴ്‌നാട് കര്‍ഷകര്‍ tamilnadu farmers issue minister mm mani](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7065522-thumbnail-3x2-tamil.jpg)
കേരളത്തിലെ കൃഷിയിടത്തിലേക്ക് പോകാന്‍ അനുമതി ആവശ്യപ്പെട്ട് കര്‍ഷകര്‍
കേരളത്തിലെ കൃഷിയിടത്തിലേക്ക് പോകാന്‍ അനുമതി ആവശ്യപ്പെട്ട് കര്‍ഷകര്‍
ബോഡിമേട്ടിലെ സ്ഥിതിഗതികള്‍ വിലയിരുത്താനെത്തിയ മന്ത്രിയോട് കര്‍ഷകര്‍ നേരില്‍ കണ്ട് തങ്ങളുടെ ആശ്യമറിയിക്കുകയായിരുന്നു. ബോഡിമെട്ടില്‍ നിന്നും നടന്നുപോവാന്‍ സാധിക്കുന്ന ദൂരത്തിലുള്ള തോട്ടങ്ങളിലേക്ക് അനുവദിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രവേശനം അനുവദനീയമല്ലെന്നും ചെറുകിട കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇടപെടാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.