ഇടുക്കി: അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും കാട്ടുപാതകളിലൂടെ തമിഴ്‌നാട്ടിലേക്കും തിരിച്ച് കേരളത്തിലേക്കുമുള്ള യാത്രകൾ പൂര്‍ണമായി ഒഴിവാക്കണമെന്ന് മന്ത്രി എം.എം.മണി. അതിര്‍ത്തി വഴിയുള്ള സഞ്ചാരം സാമൂഹ്യ വ്യാപനത്തിന് കാരണമാകുമെന്ന സാഹചര്യത്തില്‍ ഇത്തരം കാട്ടുപാതകള്‍ കേന്ദ്രീകരിച്ച് വനം വകുപ്പിന്‍റെയും പൊലീസിന്‍റെയും നിരീക്ഷണം ശക്തമാക്കാന്‍ ജില്ല ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇരുസംസ്ഥാനത്ത് നിന്നും കാട്ടുപാതയിലൂടെയുള്ള സഞ്ചാരം പൂര്‍ണമായി നിര്‍ത്തുന്നതിന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൂട്ടം കൂടുന്നതടക്കമുള്ള നിര്‍ദേശങ്ങൾ ജനങ്ങൾ പാലിക്കുന്നില്ലെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിയും ജില്ലാ ഭരണകൂടവും ഈ വിഷയത്തില്‍ ഇടപെട്ടത്.
കാട്ടുപാതകളിലൂടെ തമിഴ്‌നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകൾ ഒഴിവാക്കണം: മന്ത്രി എം.എം.മണി
അതിര്‍ത്തി വഴിയുള്ള സഞ്ചാരം സാമൂഹ്യ വ്യാപനത്തിന് കാരണമാകുമെന്ന സാഹചര്യത്തില്‍ ഇത്തരം കാട്ടുപാതകള്‍ കേന്ദ്രീകരിച്ച് വനം വകുപ്പിന്‍റെയും പൊലീസിന്‍റെയും നിരീക്ഷണം ശക്തമാക്കാന്‍ ജില്ല ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കാട്ടുപാതയിലൂടെ തമിഴ്‌നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകൾ ഒഴിവാക്കണമെന്ന് മന്ത്രി എം.എം.മണി
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം അതിര്‍ത്തി ചെക്ക്പോസ്റ്റുകൾ പൂര്‍ണമായി അടച്ചിടുകയും പരിശോധന കര്‍ശനമാക്കുകയും ചെയ്‌ത സാഹചര്യത്തില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളായ വട്ടവട, ടോപ് സ്റ്റേഷൻ തുടങ്ങിയ മേഖലകളിൽ നിന്നും കാട്ടുപാതകളിലൂടെ തമിഴ്‌നാട്ടിലേക്ക് നിരവധി ആളുകൾ പോകുകയും വരികയും ചെയ്യുന്ന സാഹചര്യമാണുള്ളത്.