ഇടുക്കി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത മഹല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആനച്ചാലില്‍ പൊതുസമ്മേളനവും ബഹുജനപ്രതിഷേധ റാലിയും സംഘടിപ്പിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. കേന്ദ്രസര്‍ക്കാരിന്‍റെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ രാജ്യം ഒറ്റപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് മന്ത്രി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബഹുജനപ്രതിഷേധ റാലി
പൗരത്വം ഔദാര്യമല്ല അവകാശമാണെന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു ബഹുജനപ്രതിഷേധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചത്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബഹുജനപ്രതിഷേധ റാലി
പൗരത്വം ഔദാര്യമല്ല അവകാശമാണെന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു ബഹുജനപ്രതിഷേധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചത്. സ്വാഗത സംഘം ചെയര്‍മാന്‍ നൂറുദീന്‍ ഫലാഹി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്‍, സയ്യിദ് സുല്‍ഫുദ്ദീന്‍ തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.