കേരളം

kerala

ETV Bharat / state

ഡീന്‍ കുര്യാക്കോസിന്‍റേത് തുടക്കക്കാരന്‍റെ ആവേശമെന്ന് മന്ത്രി എംഎം മണി - എം എം മണി

സാമ്പത്തിക ഭദ്രതയുള്ള സഹകരണ സ്ഥാപനങ്ങൾക്കാണ് ടൂറിസം പദ്ധതിക്കായി സ്ഥലം വിട്ടുനൽകുന്നത്. ആ തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോകുവാൻ ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി മണി പറഞ്ഞു.

ഡീന്‍ കുര്യാക്കോസിന്‍റേത് തുടക്കക്കാരന്‍റെ ആവേശം-എം എം മണി

By

Published : Oct 12, 2019, 11:26 PM IST

Updated : Oct 12, 2019, 11:49 PM IST

ഇടുക്കി: ഭൂമി വിവാദത്തില്‍ ഡീൻ കുര്യാക്കോസ് എംപിക്ക് മറുപടിയുമായി മന്ത്രി എംഎം മണി. മന്ത്രിയുടെ മരുമകൻ പ്രസിഡന്‍റായ രാജാക്കാട് സർവീസ് സഹകരണ ബാങ്കിന് ടൂറിസം സർക്യൂട്ടിനായി ഭൂമി വിട്ടുനൽകിയത് ക്രമവിരുദ്ധമാണെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം വേണമെന്ന ആവശ്യവുമായി ഡീൻ കുര്യാക്കോസ് എം പി രംഗത്ത് വന്നത്. എന്നാൽ തുടക്കക്കാരന്‍റെ ആവേശമായി മാത്രമേ ആരോപണത്തെ കാണുന്നുള്ളുവെന്നാണ് മന്ത്രി വിഷയത്തില്‍ പ്രതികരിച്ചത്. ചർച്ചകൾക്ക് ശേഷം നിയമനുസൃതമായിട്ടാണ് ഭൂമി വിട്ടുനൽകിയത്. മുൻ സർക്കാരിന്‍റെ കാലത്ത് കുണ്ടള, മാട്ടുപ്പെട്ടി ഡാമുകൾക്ക് സമീപമുള്ള സ്ഥലം സ്വകാര്യ വ്യക്തികൾക്ക് വിട്ടുനൽകിയത് നല്ല നിലയിലല്ല എന്നും മന്ത്രി കുറ്റപ്പെടുത്തി. സാമ്പത്തിക ഭദ്രതയുള്ള സഹകരണ സ്ഥാപനങ്ങൾക്കാണ് ടൂറിസം പദ്ധതിക്കായി സ്ഥലം വിട്ടുനൽകുന്നത്. ആ തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോകുവാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡീന്‍ കുര്യാക്കോസിന്‍റേത് തുടക്കക്കാരന്‍റെ ആവേശമെന്ന് മന്ത്രി എംഎം മണി
Last Updated : Oct 12, 2019, 11:49 PM IST

ABOUT THE AUTHOR

...view details