വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനപ്രതിനിധികള്‍ ഒന്നിച്ച് നില്‍ക്കണമെന്ന് മന്ത്രി എംഎം മണി
കെഎസ്ഇബിയുടെ പ്രത്യേക അനുമതിയോടെ പൊന്‍മുടി ഡാമില്‍ നിന്നെടുക്കുന്ന ജലം ശുദ്ധീകരിച്ചാണ് കുടിവെള്ള വിതരണം നടത്തുന്നത്.
ഇടുക്കി:വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ജനപ്രതിനിധികള്‍ ഒന്നിച്ച് നില്‍ക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. ചേലച്ചുവട് കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടെ രാജാക്കാട് ഗ്രാമപഞ്ചായത്തിലെ പൊന്മുടി ചേലച്ചുവട് നിവാസികളുടെ ദീര്‍ഘകാലത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി. ഡാമില്‍ നിന്നെടുക്കുന്ന ജലം ശുദ്ധീകരിച്ചാണ് കുടിവെള്ള വിതരണം നടത്തുന്നത്. രാജാക്കാട് ഗ്രാമപഞ്ചായത്ത് ജലനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 38 ലക്ഷം രൂപ ചിലവിട്ടാണ് പദ്ധതി നടപ്പാക്കിയത്. മേഖലയിലെ 55 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.