ഇടുക്കി:സര്‍ക്കാരുദ്യോഗസ്ഥരില്‍ ശിക്ഷിക്കപ്പെടേണ്ട വിഭാഗമുണ്ടെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍. എന്നാല്‍ സ്ഥലം മാറ്റവും സസ്പെന്‍ഷനും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശിക്ഷാ നടപടിയായി കണക്കാക്കാനാവില്ല. ദേവികുളത്തെ നവീകരിച്ച പൈതൃക മന്ദിരത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാരുദ്യോഗസ്ഥരില്‍ ശിക്ഷിക്കപ്പെടേണ്ട വിഭാഗമുണ്ടെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ - ദേവികുളം പൈതൃക മന്ദിരം
ദേവികുളത്തെ നവീകരിച്ച പൈതൃക മന്ദിരത്തിന്‍റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു
സര്‍ക്കാരുദ്യോഗസ്ഥരില്‍ ശിക്ഷിക്കപ്പെടേണ്ട വിഭാഗമുണ്ടെന്ന് ഇ.ചന്ദ്രശേഖരന്‍
നവീകരിച്ച ദേവികുളം തഹസില്‍ദാര്‍ ഓഫീസിന്‍റെയും സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പണികഴിപ്പിച്ച ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങളുടെയും ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. റവന്യൂ വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കെട്ടിടങ്ങൾ പൈതൃക സ്വത്തായി സംരക്ഷിക്കും. യോഗത്തില്‍ മന്ത്രി എം.എം.മണി അധ്യക്ഷത വഹിച്ചു. എസ് രാജേന്ദ്രന്‍ എംഎല്‍എ, ഇടുക്കി ജില്ലാ കലക്‌ടര്‍ എച്ച് ദിനേശന്‍, സബ് കലക്‌ടര്‍ പ്രേംകൃഷ്‌ണ തുടങ്ങിയവര്‍ പങ്കെടുത്തു.