ഇടുക്കി: കരുണാപുരം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ മിനി ഹൈമാസ് ലൈറ്റുകള്‍ സ്ഥാപിച്ചു. പഞ്ചായത്തിലെ ഗ്രാമീണ മേഖലകളില്‍ അടക്കം വഴി വിളക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതി ഉടന്‍ നടപ്പിലാക്കും. പഞ്ചായത്തില്‍ ഒന്‍പത് കവലകളിലാണ് മിനി ഹൈമാറ്റ്‌സ് ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടമായി നാല് സ്ഥലങ്ങളില്‍ ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നു. രണ്ടാം ഘട്ടമായി കോമ്പമുക്ക്, വെസ്റ്റുപാറ, രാമക്കല്‍മേട് അമ്മാവന്‍പടി, കരുണാപുരം, പാറക്കടവ് എന്നീ മേഖലകളിലാണ് പുതിയ ഹൈമാസ് ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
കരുണാപുരം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ മിനി ഹൈമാസ് ലൈറ്റുകള്‍ സ്ഥാപിച്ചു - ഹൈമാസ് ലൈറ്റ്
പദ്ധതിയുടെ ആദ്യ ഘട്ടമായി നാല് സ്ഥലങ്ങളില്‍ ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നു. രണ്ടാം ഘട്ടമായി കോമ്പമുക്ക്, വെസ്റ്റുപാറ, രാമക്കല്‍മേട് അമ്മാവന്‍പടി, കരുണാപുരം, പാറക്കടവ് എന്നീ മേഖലകളിലാണ് പുതിയ ഹൈമാസ് ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
കരുണാപുരം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ മിനി ഹൈമാസ് ലൈറ്റുകള്‍ സ്ഥാപിച്ചു
ആകെ ആറ് ലക്ഷം രൂപ മുതല്‍ മുടക്കിലാണ് ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം തൂക്കുപാലം വെസ്റ്റ്പാറയില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ടോമി പ്ലാവുവെച്ചതില്‍ നിര്‍വഹിച്ചു. വെസ്റ്റ് പാറയില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ബിജു തകടിയേല്‍ അധ്യക്ഷനായി.