കേരളം

kerala

ETV Bharat / state

സ്മാർട്ടായി മില്ലുംപടി അങ്കണവാടി; സ്വന്തമാക്കിയത് സംസ്ഥാനതല അവാർഡ് - millumpadi anganawadi

അവാര്‍ഡിന്‍റെ ഭാഗമായി പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അങ്കണവാടിക്ക് ലഭിച്ചു. നിനച്ചിരിക്കാതെ എത്തിയ അവാര്‍ഡിന്‍റെ സന്തോഷത്തിലാണ് കുരുന്നുകളും അങ്കണവാടി ജീവനക്കാരും രക്ഷിതാക്കളും.

സ്മാർട്ടായി മില്ലുംപടി അംഗൻവാടി; സ്വന്തമാക്കിയത് സംസ്ഥാനതല അവാർഡ്
സ്മാർട്ടായി മില്ലുംപടി അംഗൻവാടി; സ്വന്തമാക്കിയത് സംസ്ഥാനതല അവാർഡ്

By

Published : Mar 14, 2020, 12:16 PM IST

Updated : Mar 14, 2020, 2:16 PM IST

ഇടുക്കി: 2019ലെ നല്ല പ്രവർത്തനം കണക്കിലെടുത്ത് അടിമാലി മില്ലുംപടിയിലെ എൺപതി മൂന്നാം നമ്പർ അങ്കണവാടി ജില്ലയിലെ മികച്ച അങ്കണവാടിക്കുള്ള സംസ്ഥാനതല അവാർഡിന് അർഹമായി. അവാര്‍ഡിന്‍റെ ഭാഗമായി പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അങ്കണവാടിക്ക് ലഭിച്ചു. നിനച്ചിരിക്കാതെ എത്തിയ അവാര്‍ഡിന്‍റെ സന്തോഷത്തിലാണ് കുരുന്നുകളും അങ്കണവാടി ജീവനക്കാരും രക്ഷിതാക്കളും.

സ്മാർട്ടായി മില്ലുംപടി അങ്കണവാടി; സ്വന്തമാക്കിയത് സംസ്ഥാനതല അവാർഡ്

കെട്ടിടത്തിലെ അടിസ്ഥാന സൗകര്യം, കളി സ്ഥലം, ശുദ്ധജലം, കുട്ടികളും രക്ഷിതാക്കളുമായുള്ള സൗഹൃദം, കുട്ടികളുടെ പഠനനിലവാരം തുടങ്ങിയവ കണക്കിലെടുത്താണ് അംഗന്‍വാടിക്ക് അംഗീകാരം ലഭിച്ചിട്ടുള്ളത്. രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ള എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനം അംഗീകാരം നേടിയെടുക്കാന്‍ സഹായകരമായെന്ന് അങ്കണവാടി ജീവനക്കാര്‍ പറഞ്ഞു.

അങ്കണവാടി വര്‍ക്കറായ ഏലിയാമ്മ വര്‍ഗ്ഗീസിന്‍റെയും ഹെല്‍പ്പറായ സി.കെ മിനിയുടെയും നേതൃത്വത്തിലാണ് അങ്കന്‍വാടിയിലെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്.

Last Updated : Mar 14, 2020, 2:16 PM IST

ABOUT THE AUTHOR

...view details