ഇടുക്കി: രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജില്ലയിലെ ക്ഷീരമേഖല പ്രതിസന്ധിയില്‍. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതോടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വൈക്കോല്‍ എത്തുന്നതിനും ക്ഷീരസംഘങ്ങളില്‍ നിന്നും കാലിത്തീറ്റ വീടുകളിലേക്ക് കൊണ്ടുപോകുന്നതിനും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. മറ്റ് അവശ്യവസ്‌തുക്കള്‍ക്കുമൊപ്പം കന്നുകാലികള്‍ക്കുള്ള വൈക്കോലും കാലിത്തീറ്റയും അവശ്യസര്‍വീസില്‍ ഉള്‍പ്പെടുത്തണമെന്നാണ് ക്ഷീരകര്‍ഷകരുടെയും ക്ഷീരസംഘം ഭാരവാഹികളുടെയും ആവശ്യം.
കാലിത്തീറ്റയും വൈക്കോലുമില്ല; ക്ഷീരമേഖല പ്രതിസന്ധിയില്‍ - കാലിത്തീറ്റ
കന്നുകാലികള്‍ക്കുള്ള വൈക്കോലും കാലിത്തീറ്റയും അവശ്യസര്‍വീസില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യം
കാലിത്തീറ്റയും വൈക്കോലുമില്ല; ക്ഷീരമേഖല പ്രതിസന്ധിയില്‍
വേനല്‍ കനത്തതോടെ തീറ്റപ്പുല്ലിന്‍റെ ലഭ്യതക്കുറവ് മൂലം അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയിരുന്ന വൈക്കോലും ക്ഷീരസംഘങ്ങള്‍ വഴി ലഭിച്ചിരുന്ന കാലിത്തീറ്റയുമായിരുന്നു ക്ഷീരമേഖലയെ പിടിച്ചുനിര്‍ത്തിയിരുന്നത്. ജില്ലയിലാകെ 186ഓളം ക്ഷീരോല്‍പാദകസംഘങ്ങളാണ് നിലവിലുള്ളത്.