ഇടുക്കി:ജില്ലാ ആസ്ഥാനത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന വാത്തികുടി ഗ്രാമപഞ്ചായത്തിലെ കുടിയേറ്റ കർഷകരുടെ ഭൂമിക്ക് പട്ടയം നൽകുവാനുള്ള തീരുമാനം വൈകുന്നതായി പരാതി. 1950കളിൽ തോപ്രാംകുടി മേഖലയിൽ കുടിയേറിയ കർഷകരുടെ ഭൂമിക്കാണ് ഇനിയും പട്ടയം നിഷേധിച്ചിരിക്കുന്നത്. ഒരേക്കറിൽ താഴെ കൈവശഭൂമിയുള്ള കർഷകർക്കാണ് പട്ടയം ലഭിക്കാത്തത്.
എന്നാൽ ഈ മേഖലകളിൽ താമസിക്കുന്ന ഏക്കറുകണക്കിന് ഭൂമിയുള്ള ആളുകൾക്ക് സർക്കാർ പട്ടയം നൽകിയിരുന്നു. നിലവിൽ പട്ടയം ലഭിക്കാത്ത കർഷകരുടെ ഭൂമി ലാൻഡ് രജിസ്റ്ററിൽ ഏലം കൃഷി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ഇവരുടെ ഭൂമിക്ക് നിലവിലെ ഉദ്യോഗസ്ഥർ പട്ടയം നിഷേധിക്കുന്നത്.