ഇടുക്കി:ജില്ലയില്‍മധ്യവയസ്‌കൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. തിരുനെൽവേലി സ്വദേശി സൗന്ദരാജി (54)നെ ചിത്തിരപുരം പവർ ഹൗസിനു സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 12 വർഷമായി സൗദിയിൽ ജോലി ചെയ്‌തിരുന്ന സൗന്ദരാജ് ഭാര്യാമാതാവിന്‍റെ മരണത്തെ തുടർന്ന് കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഇടുക്കിയിലെ ഭാര്യ വീട്ടിൽ എത്തിയത്.
ഇടുക്കിയിൽ മധ്യവയസ്‌കൻ വൈദ്യുതാഘാതമേറ്റ് മരിച്ചു - chithirapuram power house
തിരുനെൽവേലി സ്വദേശി സൗന്ദരാജാണ് മരിച്ചത്. ചിത്തിരപുരം പവർ ഹൗസിനു സമീപമാണ് സംഭവം.
ഇടുക്കിയിൽ മധ്യവയസ്‌കൻ വൈദ്യുതാഘാതമേറ്റ് മരിച്ചു
ALSO READ:ഇടുക്കിയിൽ രാത്രി യാത്രക്ക് നിരോധനം
രാവിലെ കടയിൽ പോകാൻ ഇറങ്ങിയ സൗന്ദരാജിനെ ഉച്ചയായിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റോഡിൽ മരിച്ചു കിടക്കുന്നത് കണ്ടത്. സമീപത്തെ മരം വൈദ്യുത ലൈനിലേക്ക് വീണ് കിടക്കുന്നതിനാൽ ഷോക്കേറ്റതാകാമെന്നാണ് പ്രാഥമിക നിഗമനം.