മധ്യവയസ്കൻ കൊക്കയിൽ ചാടി ആത്മഹത്യ ചെയ്തു - രാമക്കൽമേട് വിനോദ സഞ്ചാര കേന്ദ്രം
കൊക്കയിലേക്ക് ചാടാൻ പോകുന്നതായി ഇയാൾ അയൽവാസിയായ പൊലീസ് ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു
കൊക്കയിൽ ചാടി മധ്യവയസ്കൻ ആത്മഹത്യ ചെയ്‌തു
ഇടുക്കി: രാമക്കൽമേട് വിനോദ സഞ്ചാര കേന്ദ്രത്തിലെ കൊക്കയിൽ ചാടി മധ്യവയസ്കൻ ആത്മഹത്യ ചെയ്‌തു.കുട്ടാർ സ്വദേശിയായ രാജശേഖരൻ പിള്ളയാണ് ചാടിയതെന്നാണ് നിഗമനം. തമിഴ്‌നാട് വനമേഖലയിലെ പാറയിടുക്കിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത് . കൊക്കയിലേക്ക് ചാടുമെന്ന് ഇയാൾ അയൽവാസിയായ പൊലീസ് ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. മൃതദേഹം കണ്ടെത്തിയ വനമേഖല തമിഴ്‌നാട് കോമ്പൈ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്.