ഇടുക്കി: നെടുങ്കണ്ടത്തെ ക്ഷീര വികസന മൈക്രോ ലാബിന്‍റെ പ്രവര്‍ത്തനം നിലച്ചിട്ട് 12 വര്‍ഷങ്ങള്‍ പിന്നിടുന്നു. ലാബില്‍ സ്ഥാപിച്ചിരിക്കുന്ന ലക്ഷകണക്കിന് രൂപ വിലവരുന്ന ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. നെടുങ്കണ്ടം ബ്ലോക്ക് പരിധിയിലെ, ക്ഷീര കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ തരത്തിലാണ് ലാബ് ആരംഭിച്ചത്.
ക്ഷീര വികസന മൈക്രോ ലാബിന്‍റെ പ്രവര്‍ത്തനം നിലച്ചു: നശിക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ - ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത
പാലിന്‍റെ ഗുണനിലവാരം പരിശോധിക്കുന്നതിനും കര്‍ഷകര്‍ക്ക് മെച്ചപെട്ട സേവനം ഉറപ്പ് വരുത്തുന്നതിനുമായാണ്, നെടുങ്കണ്ടത്ത് മൈക്രോ ലാബ് പ്രവര്‍ത്തനം ആരംഭിച്ചത്
പാലിന്‍റെ ഗുണനിലവാരം പരിശോധിക്കുന്നതിനും കര്‍ഷകര്‍ക്ക് മെച്ചപെട്ട സേവനം ഉറപ്പു വരുത്തുന്നതിനുമായാണ്, നെടുങ്കണ്ടത്ത് മൈക്രോ ലാബ് പ്രവര്‍ത്തനം ആരംഭിച്ചത്. കമ്പംമെട്ട്, ബോഡിമെട്ട് അന്തര്‍ സംസ്ഥാന പാതകള്‍ വഴി, തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന പാലിനന്‍റെ ഗുണനിലവാരം പരിശോധിയ്ക്കുന്നതിനും സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിരുന്നു. ഏതാനും വര്‍ഷങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചെങ്കിലും നിലവില്‍ ജീവനക്കാരില്ലാത്തതിനാല്‍ ലാബ് പ്രവര്‍ത്തന രഹിതമാണ്.
മൈക്രോ ലാബിനൊപ്പം, മൊബൈല്‍ ലാബ് സൗകര്യവും ഇവിടെ ഒരുക്കിയിരുന്നു. സ്ഥാപനത്തിലേയ്ക്ക് മുന്‍പ് നിയമിച്ച ജീവനക്കാര്‍, സ്ഥലം മാറ്റം വാങ്ങി മറ്റ് ജില്ലകളിലേയ്ക്ക് പോയതോടെയാണ്, ലാബിന്‍റെ പ്രവര്‍ത്തനം നിലച്ചത്.