കേരളം

kerala

ETV Bharat / state

രാജകുമാരിയിൽ മൈക്രോ കണ്ടെയ്‌ൻമെന്‍റ് സോണുകള്‍ - കണ്ടെയ്‌ൻമെന്‍റ് സോണ്‍

പീരുമേട് ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ്, വാത്തിക്കുടി പഞ്ചായത്ത് പത്താം വാർഡ് എന്നിവയും കണ്ടെയ്‌ൻമെന്‍റ് സോണാക്കിയിട്ടുണ്ട്.

Containment Zones in rajakumari  idukki news  കൊവിഡ് വാര്‍ത്തകള്‍  ഇടുക്കി വാര്‍ത്തകള്‍  രാജകുമാരി വാര്‍ത്തകള്‍  കണ്ടെയ്‌ൻമെന്‍റ് സോണ്‍  Micro Containment Zone
രാജകുമാരിയിൽ മൈക്രോ കണ്ടെയ്‌ൻമെന്‍റ് സോണുകള്‍

By

Published : Aug 16, 2020, 12:22 AM IST

ഇടുക്കി:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലയിലെ രാജകുമാരി ഗ്രാമ പഞ്ചായത്ത് 3, 4 വാർഡുകളിൽപ്പെടുന്ന ഖജനാപ്പാറ ടൗൺ മുതൽ മുട്ടുകാട് റോഡിൽ അരമനപ്പാറ അംഗൻവാടി വരെയും,ബൈസൺവാലി റോഡിൽ വെള്ളിവിളുന്താൻ വരെയും, കുംഭപ്പാറ റോഡിൽ തുമ്പൂർമുഴി മാലിന്യ സംസ്കരണ പ്ലാന്‍റ് വരെയും, രാജകുമാരി റോഡിൽ ഖജനാപ്പാറ ദേവമാതാ ചർച്ചിന്‍റെ കുരിശടി വരെയും, രാജകുമാരി 6 -ാം വാർഡിലെ വാതുകാപ്പ് മുതൽ മഞ്ഞക്കുഴി വരെയും ഉള്ള ഭാഗങ്ങൾ മൈക്രോ കണ്ടെയ്‌ൻമെന്‍റ് മേഖലയാക്കി ജില്ലാ ഭരണകൂടം ഉത്തരവായി. ഇടവെട്ടി ഗ്രാമ പഞ്ചായത്ത് 11-ാം വാർഡിലെ കണ്ടെയ്‌ൻമെന്‍റ് മേഖലയായ മക്കാ ജുമാ മസ്‌ജിദിന്‍റെ (മാർത്തോമ ഗേറ്റ്) 100 മീറ്റർ ചുറ്റളവ് എന്നത് 200 മീറ്റർ ചുറ്റളവാക്കി വർധിപ്പിച്ചു. പീരുമേട് ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ്, വാത്തിക്കുടി പഞ്ചായത്ത് പത്താം വാർഡ് എന്നിവയും കണ്ടെയ്‌ൻമെന്‍റ് സോണാക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ കർശനമായ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

ABOUT THE AUTHOR

...view details