ഇടുക്കി: കട്ടപ്പന നഗരസഭയുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള കരട് മാസ്റ്റർ പ്ലാൻ ജില്ലാ ടൗൺ പ്ലാനിങ് ഓഫീസര്‍ നഗരസഭക്ക് കൈമാറി. മൂന്ന് വർഷം കൊണ്ടാണ് മാസ്റ്റർ പ്ലാൻ നഗരസഭയും, ടൗൺ പ്ലാനിങ് വിഭാഗവും തയാറാക്കിയത്.
കട്ടപ്പന നഗരസഭാ വികസനം: കരട് മാസ്റ്റര്‍ പ്ലാന്‍ കൈമാറി - ടൗൺ പ്ലാനിങ് കമ്മിഷന്‍
2036 വരെയുള്ള വികസന രൂപരേഖയാണ് നഗരസഭക്ക് ജില്ലാ പ്ലാനിങ് ഓഫീസർ കൈമാറിയത്.
നഗരസഭ പരിധിയിലുള്ള ഭൂവിനിയോഗം, റോഡ്, നെറ്റ് വർക്ക്, നഗര വികസനം, ടൂറിസം, മാർക്കറ്റുകൾ, വാണിജ്യ സ്ഥാപനങ്ങളുടെ നിലവിലുള്ള സ്ഥിതിയും വരും വർഷങ്ങളിലെ വികസന പദ്ധതിയുമാണ് കരട് പ്ലാനില്‍ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 2036 വരെയുള്ള വികസന രൂപരേഖയാണ് നഗരസഭക്ക് ജില്ലാ പ്ലാനിങ് ഓഫീസർ കൈമാറിയത്.
കേന്ദ്ര-സംസ്ഥാന നഗരാസൂത്രണ വിഭാഗത്തിന്‍റെ വികസന ഫണ്ടുകൾ ഈ മാസ്റ്റർ പ്ലാൻ വഴിയാണ് ലഭിക്കുന്നത്. മുൻസിപ്പൽ ഓഫീസിൽ ചേർന്ന യോഗത്തിൽ ജില്ലാ അസിസ്റ്റ്ന്‍റ് ടൗൺ പ്ലാനർ കെന്നടി ജോൺ മാസ്റ്റർ പ്ലാൻ നഗരസഭാ ചെയർമാനു കൈമാറി. കരട് രേഖ കൗൺസിലർമാരുടെ ഏകദിന ശിൽപശാലയിൽ ചർച്ച ചെയ്‌ത് അന്തിമരൂപം നൽകാനാണ് ഭരണസമിതി തീരുമാനം.