കേരളം

kerala

ETV Bharat / state

ജിഐ ടാഗ് വന്നിട്ടും രക്ഷയില്ല; മറയൂരിലെ കർഷകർക്ക് ദുരിതം തന്നെ

മറയൂര്‍ ശര്‍ക്കരക്ക് ഭൗമ സൂചികാ പദവി ലഭിച്ചിട്ടും കാര്യമായ പ്രയോജനമില്ലെന്നാണ് മറയൂരിലെ കരിമ്പ് കര്‍ഷകര്‍ പറയുന്നത്.

മറയൂരിലെ കരിമ്പ് കര്‍ഷകര്‍ക്ക് നിരാശ

By

Published : Sep 2, 2019, 10:41 AM IST

Updated : Sep 2, 2019, 11:38 AM IST

ഇടുക്കി: മറയൂര്‍ ശര്‍ക്കരക്ക് ഭൗമ സൂചികാ പദവി ലഭിച്ചെങ്കിലും ശര്‍ക്കര വിപണിയില്‍ ഉണർവ് ഉണ്ടായിട്ടില്ലെന്ന് കർഷകർ. ജി ഐ ടാഗ് ലഭിച്ചതോടെ വിപണിയില്‍ എത്തുന്ന വ്യാജശര്‍ക്കരയുടെ അളവില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും വിലയില്‍ വര്‍ധനവുണ്ടാകാത്തതാണ് കര്‍ഷകര്‍ക്ക് നിരാശ നല്‍കുന്നത്.

നിലവില്‍ ഒരു കിലോ മറയൂര്‍ ശര്‍ക്കരക്ക് 60 ല്‍ താഴെയാണ് വില ലഭിക്കുന്നത്. കഴിഞ്ഞ ഓണക്കാലത്ത് 65 രൂപയായിരുന്നു ശര്‍ക്കരയുടെ വില. ഭൗമ സൂചികാ പദവി നല്‍കിയ ശേഷം കര്‍ഷകരുടെയും വ്യാപാരികളുടെയും ഉദ്യോഗസ്ഥ പ്രതിനിധികളുടെയും നേതൃത്വത്തില്‍ ചര്‍ച്ച നടത്തി ഏകീകൃത വില നിശ്ചയിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇക്കാര്യത്തില്‍ ഇനിയും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഓണ വിപണിയോടനുബന്ധിച്ച് വരും ദിവസങ്ങളില്‍ മറയൂരില്‍ ശര്‍ക്കര നിര്‍മ്മാണം സജീവമാകും. ഓണക്കാലത്ത് വിലവര്‍ധനവിന് നടപടി വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

ജിഐ ടാഗ് വന്നിട്ടും രക്ഷയില്ല; മറയൂരിലെ കർഷകർക്ക് ദുരിതം തന്നെ
Last Updated : Sep 2, 2019, 11:38 AM IST

ABOUT THE AUTHOR

...view details