കേരളം

kerala

ETV Bharat / state

വ്യാജന്മാർക്ക് വിലക്ക്: മറയൂർ ശർക്കരക്ക് ഇനി ഭൗമ സൂചക പദവി - marayur-jaggery

മറയൂര്‍ ശര്‍ക്കരയെന്ന പേരില്‍ ലഭിച്ചിരുന്ന വ്യാജ ശര്‍ക്കരയായിരുന്നു കര്‍ഷകര്‍ക്ക് പ്രധാനമായും വെല്ലുവിളി ഉയര്‍ത്തിയിരുന്നത്

ഇനി ഭൗമ സൂചക പദവി

By

Published : Jul 19, 2019, 6:47 PM IST

Updated : Jul 19, 2019, 8:54 PM IST

ഇടുക്കി:ചോര നീരാക്കി അധ്വാനിച്ചിട്ടും വരുമാനമില്ലാത്ത അവസ്ഥ. ലോകം മുഴുവൻ അറിയപ്പെടുന്ന മറയൂർ ശർക്കരയ്ക്കും മറയൂരിലെ കർഷർക്കും എന്നും വെല്ലുവിളിയായത് തമിഴ്നാട്ടില്‍ നിന്നെത്തുന്ന വ്യാജൻമാരായിരുന്നു. ആ പ്രതിസന്ധി മറികടക്കാനാണ് മറയൂർ ശർക്കരയ്ക്ക് ഭൗമ സൂചികാ പദവി വേണമെന്ന ആവശ്യം ഉയർന്നത്.

മറയൂർ ശർക്കരക്ക് ഇനി ഭൗമ സൂചക പദവി
ഒടുവില്‍ മറയൂര്‍, കോവില്‍ക്കടവ്, കാന്തല്ലൂര്‍ എന്നിവിടങ്ങളിലെ കര്‍ഷക കുടുംബങ്ങളുടെ ആവശ്യത്തിന് അംഗീകാരമായി. മറയൂർ ശർക്കര ഭൗമ സൂചക പദവി വിളംബര ശില്പശാലയുടെ ഉദ്ഘാടനം മറയൂർ കോവിൽക്കടവിൽ നടന്നു. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ ശില്പശാല ഉദ്ഘാടനം ചെയ്തു. മറയൂര്‍ ശര്‍ക്കരക്ക് ഭൗമ സൂചക പദവി ലഭിച്ചതോടെ വ്യാജ മറയൂര്‍ ശര്‍ക്കരയുടെ വില്‍പ്പന ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമായി. ഇതോടെ മറയൂർ ശർക്കരയുടെ യഥാർഥ ഗുണവും രുചിയും ആവശ്യക്കാർക്ക് ലഭ്യമാകും. കർഷകർക്ക് കൃത്യമായ വരുമാനവും ലഭിക്കും.
Last Updated : Jul 19, 2019, 8:54 PM IST

ABOUT THE AUTHOR

...view details