ഇടുക്കി: കഴിഞ്ഞ ഒരു മാസമായി തുടർന്നു പെയ്തിരുന്ന മഴയ്ക്ക് പുറമേ കോടമഞ്ഞും ശൈത്യവും അതിശക്തമായി തുടരുന്നതോടെ മഞ്ഞിൽ മൂടി നിൽക്കുകയാണ് മറയൂർ ടൗൺ. പകൽ മുഴുവനും മറയൂർ കാന്തല്ലൂർ മേഖല മഞ്ഞുമൂടിയ നിലയിലായിരുന്നു. വാഹനങ്ങൾ പകൽ സമയങ്ങളിൽ പോലും ലൈറ്റുകൾ തെളിയിച്ചാണ് ഓടിച്ചത്. പ്രദേശത്ത് പകൽ രാത്രി എന്നില്ലാതെ കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്.
മഞ്ഞിൽ മൂടി മറയൂർ ടൗൺ; അഞ്ചുനാട് മേഖല തണുത്തുവിറയ്ക്കുന്നു - ഇടുക്കി
ശൈത്യകാലത്തെ ഏറ്റവുമധികം തണുപ്പാണ് ഈ വർഷം അനുഭവപ്പെടുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
മഞ്ഞിൽ മൂടി മറയൂർ ടൗൺ; അഞ്ചുനാട് മേഖല തണുത്തുവിറയ്ക്കുന്നു
പകൽസമയത്ത് 15 ഡിഗ്രി സെൽഷ്യസ് മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെയും രാത്രി കാന്തല്ലൂരിൽ രണ്ട് ഡിഗ്രി സെൽഷ്യസ് വരെയും മറയൂരിൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെയുമാണ് താപനില. ശൈത്യകാലത്തെ ഏറ്റവുമധികം തണുപ്പാണ് ഈവർഷം അനുഭവപ്പെടുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. കാന്തല്ലൂരിൽ ദിവസങ്ങൾക്കുള്ളിൽ മൈനസ് സീറോ ഡിഗ്രി സെൽഷ്യസ് വരെ താപനില ഉണ്ടാകുമെന്നും പറയപ്പെടുന്നു. നിലവിൽ മറയൂർ കാന്തല്ലൂർ മേഖലയിലേക്ക് ശൈത്യകാലം ആസ്വദിക്കാൻ ധാരാളം വിനോദസഞ്ചാരികളാണ് എത്തുന്നത്.