ഇടുക്കി: മറയൂർ ശർക്കര ഉത്പാദന വിപണന സഹകരണ സംഘത്തിൻ്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി നിർവ്വഹിച്ചു. മറയൂർ ശർക്കരക്ക് മതിയായ വില നൽകാതെ കർഷകരെ ചൂഷണം ചെയ്യുന്ന സാഹചര്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. സഹകരണ സംഘത്തിൻ്റെ ഇടപെടലിലൂടെ ഇതിന് മാറ്റമുണ്ടാകണം. കരിമ്പ് കൃഷി വ്യാപിപ്പിക്കാൻ നടപടി ഉണ്ടാകണം. മുഴുവൻ കർഷകരേയും സംഘത്തിൽ അംഗങ്ങളാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
മറയൂർ ശർക്കര ഉത്പാദന വിപണന സഹകരണ സംഘം പ്രവർത്തനമാരംഭിച്ചു - സഹകരണ സംഘം
സഹകരണ സംഘത്തിൻ്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി നിർവ്വഹിച്ചു
മറയൂർ മേലാടിയിലാണ് സഹകരണ സംഘം പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. 2001ൽ പ്രവർത്തനമാരംഭിച്ച മറയൂർ ശർക്കര ഉത്പാദന സഹകരണ സംഘത്തിൻ്റെ പ്രവർത്തനം പിന്നീട് നിലച്ചു പോയിരുന്നു. ഈ സംഘമാണ് വീണ്ടും പുനരുജ്ജീവിപ്പിച്ചിട്ടുള്ളത്. എസ് രാജേന്ദ്രൻഎം എൽഎ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സംഘാടക സമിതി ചെയർമാൻ എസ് നാഗയ്യ, പ്രസിഡൻ്റ് എ കറുപ്പ സ്വാമി, അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം കൃഷ്ണ കുമാരി, സംഘാടക സമിതി കൺവീനർ വി സിജിമോൻ, മറയൂർ ഗ്രാമപഞ്ചായത്തംഗം വി ബാലകൃഷ്ണൻ, ഉദ്യോഗസ്ഥ പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാര പ്രതിനിധികൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.