ഇടുക്കി:പ്രകൃതി സൗന്ദര്യത്തിന്‍റെ പൂര്‍ണതയാണ് ഇടുക്കിയിലെ ഹൈറേഞ്ച് മേഖല. പച്ചപ്പു നിറഞ്ഞ മൊട്ടക്കുന്നുകളും തണുത്ത കാറ്റും കോടമഞ്ഞുമെല്ലാം മനോഹര കാഴ്ച്ചയാണ് സമ്മാനിക്കുന്നത്. ഈ പ്രകൃതി മനോഹാരിതയ്‌ക്ക് മാറ്റുകൂട്ടുന്നതാണ് മരച്ചുവട് വെള്ളച്ചാട്ടം. ഹൈറേഞ്ച് മേഖലയിലെ ചെറുതും വലുതുമായ നിരവധി വെള്ളച്ചാട്ടങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണിവിടം.
മരക്കൂട്ടങ്ങള്‍ക്കിടയിലെ വെള്ളച്ചാട്ടം; മനോഹരിയാണ് മരച്ചുവട് വെള്ളച്ചാട്ടം - ഇടുക്കിയിലെ വെള്ളച്ചാട്ടം
ഇടുക്കി സേനാപതി പഞ്ചായത്തിലെ പുത്തടിയ്ക്കും പള്ളിക്കുന്നിനും ഇടയിലാണ് ആരെയും ആകര്‍ഷിക്കുന്ന വെള്ളച്ചാട്ടം ഉള്ളത്.
സേനാപതി പഞ്ചായത്തിലെ പള്ളിക്കുന്നിനും പുത്തടിക്കും ഇടയിലാണ് മരച്ചുവട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മുമ്പ് നിരവധി സഞ്ചാരികള്‍ എത്തിയിരുന്ന ഇവിടേക്ക് ഇപ്പോള്‍ തദ്ദേശീയരായ സഞ്ചാരികള്‍ മാത്രമാണ് എത്തുന്നത്. സമീപത്തെ വലിയ തിട്ടയില്‍ നിന്നും ചാഞ്ഞ് നില്‍ക്കുന്ന മരത്തിന്‍റെ അടിഭാഗത്തായി സ്ഥതി ചെയ്യുന്നതിനാലാണ് ഇവിടം മരച്ചുവട് വെള്ളച്ചാട്ടം എന്നറിയപ്പെടുന്നത്. കാടുകള്‍ വെട്ടി നശിപ്പിക്കാതെയും പ്രകൃതിയുടെ തനിമ നിലനിര്‍ത്തിയുമാണ് നാട്ടുകാര്‍ ഇവിടം സംരക്ഷിച്ച് പോരുന്നത്. പ്രകൃതി മനോഹാരിത സംരക്ഷിക്കപ്പെടേണ്ടത് എങ്ങനെയെന്നതിന്‍റെ ഉത്തമ ഉദാഹരണം കൂടിയാണ് മരച്ചുവട് വെള്ളച്ചാട്ടം.