ഇടുക്കി: പുരോഗമന വാദികളെന്ന് അവകാശപ്പെടുന്ന പല രാഷ്‌ട്രീയ പാര്‍ട്ടികളുടേയും സ്‌ത്രീപക്ഷ നിലപാട് കപടമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ച് മുന്‍ എംഎല്‍എ ഇഎസ് ബിജിമോള്‍. പലരും സ്ത്രീവിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നത്. രാഷ്‌ട്രീയ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന ബഹുഭൂരിപക്ഷം പുരുഷന്‍മാരും ജെന്‍ഡര്‍ ന്യൂട്രല്‍ എന്ന് തോന്നിപ്പിയ്ക്കുന്ന മിനുസമുള്ള പുറം കുപ്പായമാണ് ധരിച്ചിരിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
സിപിഐയില്‍ പുരുഷാധിപത്യം, സ്ത്രീ വിരുദ്ധത ; ഫേസ് ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ച് ഇഎസ് ബിജിമോള്‍
പുരോഗമന വാദികളെന്ന് അവകാശപ്പെടുന്ന പല രാഷ്‌ട്രീയ പാര്‍ട്ടികളുടെയും സ്ത്രീപക്ഷ നിലപാട് കപടമാണെന്ന് മുന്‍ പീരുമേട് എംഎല്‍എ ഇഎസ് ബിജിമോള്‍
കഴിഞ്ഞ ദിവസം സിപിഐ ഇടുക്കി ജില്ല സെക്രട്ടറി സ്ഥാനത്തേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇഎസ് ബിജിമോള്‍ പരാജയപ്പെട്ടിരുന്നു. 15 ശതമാനം സ്‌ത്രീകള്‍ നേതൃത്വ നിരയിലേയ്ക്ക് വരണമെന്നതിന്റെ അടിസ്ഥാനത്തിലാണ് തന്റെ പേര് നേതൃത്വം നിര്‍ദേശിച്ചതെന്ന് ഇ.എസ് ബിജിമോള്‍ ഫേസ് ബുക്കിലൂടെ വ്യക്തമാക്കി.
'പുരുഷ കേന്ദ്രീകൃതമായ ആ കൊക്കൂണിൽ തൊട്ടപ്പോൾ തനിക്ക് നേരെ ഡി ഗ്രേഡിംഗും മോറൽ അറ്റാക്കിംഗും ഉണ്ടായി. ജെൻഡർ പരിഗണന ആവശ്യമില്ലെന്നുപറഞ്ഞ് അപമാനിക്കുകയും സ്‌ത്രീ പദവിയെ ദുരുപയോഗം ചെയ്യുകയും ചെയ്‌തു. അവരോട് എനിക്ക് എന്നും ആനക്കാട്ടിൽ ഈപ്പച്ചന്റെ ഡയലോഗിൽ പറഞ്ഞാൽ ഇറവറൻസാണ്. സ്‌ത്രീപക്ഷ നിലപാട് സ്വീകരിക്കുമ്പോൾ ഇത്തിരി ഔട്ട് സ്പോക്കണുമാകും' - ഇഎസ് ബിജിമോള്‍ തുറന്നടിച്ചു.