ഇടുക്കി: നിര്‍മാണം പൂര്‍ത്തീകരിച്ച മാങ്കുളം ഗ്രാമപ്പഞ്ചായത്തിലെ വില്ലേജുദ്യോഗസ്ഥര്‍ക്കുള്ള കോട്ടേഴ്‌സ് ഇനിയും തുറന്ന് നല്‍കിയിട്ടില്ല. വില്ലേജ് ഓഫീസിന് സമീപത്തായി നിര്‍മിച്ച കെട്ടിടം മാസങ്ങളായി അടഞ്ഞ് തന്നെ കിടക്കുകയാണ്. അയല്‍ ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പലപ്പോഴും മാങ്കുളം വില്ലേജ് ഓഫീസില്‍ നിയമിക്കപ്പെടാറുളളത്. ഇവര്‍ വലിയ തുക മുടക്കി സ്വകാര്യ ലോഡ്‌ജുകള്‍ വാടകക്കെടുത്ത് വേണം മാങ്കുളത്ത് താമസിക്കാന്‍. താമസ സൗകര്യത്തിന്‍റെ അഭാവത്തില്‍ മുന്‍കാലങ്ങളില്‍ മാങ്കുളം വില്ലേജ് ഓഫീസില്‍ നിയമിതരാകുന്ന ഉദ്യോഗസ്ഥര്‍ ജോലിക്കെത്താന്‍ മടി കാണിക്കുന്ന പ്രവണതയും നിലനിന്നിരുന്നു. ഇതിനെല്ലാമുള്ള പരിഹാരമായിട്ടാണ് കോട്ടേഴ്‌സ് പണികഴിപ്പിച്ചത്.
മാങ്കുളം വില്ലേജ് ഓഫീസ് കോട്ടേഴ്‌സ് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രം
മദ്യക്കുപ്പികളും സിഗരറ്റ് കുറ്റികളും മുറികള്‍ക്കുള്ളില്‍ കുമിഞ്ഞ് കൂടിക്കിടക്കുന്നു. കെട്ടിടം ഉദ്യോഗസ്ഥര്‍ക്ക് തുറന്നു നല്‍കണമെന്ന് നാട്ടുകാര്‍.
മാങ്കുളം വില്ലേജ് ഓഫീസ് കോട്ടേഴ്‌സ് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രം
നിര്‍മാണം പൂര്‍ത്തീകരിച്ച് വയറിങ് ജോലികള്‍ നടത്തിയിട്ടുണ്ടെങ്കിലും വൈദ്യുതി കണക്ഷന്‍ ഇനിയും ലഭിച്ചിട്ടില്ല. നിര്‍മാണത്തിന് ശേഷം നാഥനില്ലാതായിത്തീര്‍ന്നതോടെ കോട്ടേഴ്‌സിപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണ്. മദ്യക്കുപ്പികളും സിഗരറ്റ് കുറ്റികളും മുറികള്‍ക്കുള്ളില്‍ കുമിഞ്ഞ് കൂടിക്കിടക്കുന്നു. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കെട്ടിടം ഉദ്യോഗസ്ഥര്‍ക്ക് തുറന്നു നല്‍കാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.