ഇടുക്കി: മാങ്കുളം ഗ്രാമപഞ്ചായത്തിലെ ബൈസൺവാലികുന്ന് ഭാഗത്ത് മദ്യപാനികളുടെ ശല്യമേറുന്നതായി പരാതി. പട്ടാപകൽ പോലും ആൾവാസം കുറഞ്ഞ ഈ ഭാഗത്ത് വാഹനം നിർത്തി സംഘം ചേർന്ന് മദ്യപിക്കുന്നത് നിത്യസംഭവമാണ്. ഇത് വഴി സഞ്ചരിക്കുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന കാൽനടയാത്രികർക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
ബൈസൺവാലിയിൽ മദ്യപാനികളുടെ ശല്യമേറുന്നതായി പരാതി - MANKULAM ROAD PROBLEM
പഞ്ചായത്ത് പരിധിയിലെ തന്നെ മറ്റൊരു ഇടവഴിയായ താളുങ്കണ്ടം പാലത്തിന്‍റെ ഭാഗത്തും സമാനരീതിയിൽ മദ്യപ സംഘത്തിന്‍റെ സാന്നിധ്യമുള്ളതായി പരാതി ഉയരുന്നുണ്ട്.
ബൈസൺവാലി
പഞ്ചായത്ത് പരിധിയിലെ തന്നെ മറ്റൊരു ഇടവഴിയായ താളുങ്കണ്ടം പാലത്തിന്‍റെ ഭാഗത്തും സമാനരീതിയിൽ മദ്യപ സംഘത്തിന്‍റെ സാന്നിധ്യമുള്ളതായി പരാതി ഉയരുന്നുണ്ട്. പ്രശ്നപരിഹാരത്തിനായി മാങ്കുളം പൊലീസ് ഔട്ട് പോസ്റ്റിന്‍റെ പ്രവർത്തനം കൂറച്ചു കൂടി കാര്യക്ഷമമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. മാങ്കുളം ടൗണിനു പുറമെ റേഷൻകട സിറ്റി ആറാം മൈൽ റോഡുൾപ്പെടെയുള്ള ഇടവഴികളിലൂടെയും പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.