ഇടുക്കി: കൊവിഡ് ആശങ്ക കണക്കിലെടുത്ത് മാങ്കുളം ഗ്രാമപഞ്ചായത്തിൽ ഭാഗീക ലോക്ക്ഡൗണ്‍ ഏർപ്പെടുത്തി. ഏപ്രിൽ 21 മുതല്‍ പത്ത് ദിവസത്തേക്കാണ് പഞ്ചായത്ത് അടച്ചിടുക. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. പ്രകാരം പഴം, പച്ചക്കറി, പലചരക്ക്, മത്സ്യ മാംസക്കടകള്‍ എന്നിവ ദിവസവും ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് 6 വരെ മാത്രം പ്രവര്‍ത്തിക്കും.ഹോട്ടലുകളില്‍ നിന്നും ബേക്കറികളില്‍ നിന്നും രാവിലെ 7 മുതല്‍ വൈകിട്ടാറുവരെ പാഴ്‌സല്‍ മാത്രം ലഭ്യമാകും.
മാങ്കുളത്ത് ഭാഗീക ലോക്ക്‌ഡൗണ്‍ - മാങ്കുളം ഗ്രാമപഞ്ചായത്ത്
ഏപ്രിൽ 21 മുതല്‍ പത്ത് ദിവസത്തേക്കാണ് മാങ്കുളം ഗ്രാമപഞ്ചായത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്
ഓട്ടോ ടാക്‌സി വാഹനങ്ങള്‍ക്ക് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്‌ത് സര്‍വ്വീസ് നടത്താന്‍ അനുവാദമില്ല. മാങ്കുളത്തേക്കുള്ള വിനോദ സഞ്ചാരത്തിനും നിയന്ത്രണമേര്‍പ്പെടുത്തി. ഹോം സ്‌റ്റേകളിലും റിസോര്‍ട്ടുകളിലും പുതിയതായി സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ല. പഞ്ചായത്ത് പരിധിയില്‍ നടത്തുന്ന കൊവിഡ് പരിശോധനയില്‍ ടൗണിലെ എല്ലാ സ്ഥാപനങ്ങളിലേയും ജീവനക്കാരും ഓട്ടോ ടാക്‌സി ഡ്രൈവര്‍മാരും പങ്കെടുക്കണം. തുറക്കാന്‍ അനുവാദം നല്‍കിയിട്ടുള്ള വ്യാപാര സ്ഥാപനങ്ങളില്‍ കര്‍ശനമായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ ആളുകളും നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും അധികൃതർ അഭ്യര്‍ത്ഥിച്ചു.