രാജകുമാരി മഞ്ഞക്കുഴി മുതുവാക്കുടി റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിൽ - രാജകുമാരി
വൻമരം കടപുഴകി വീണതോടെയാണ് റോഡ് ഭാഗികമായി ഇടിഞ്ഞത്
ഇടുക്കി: രാജകുമാരി മഞ്ഞക്കുഴി മുതുവാക്കുടി റോഡിന്‍റെ വശം ഇടിഞ്ഞ് അപകടാവസ്ഥയിലായി. വഴിയോരത്ത് നിന്ന വൻമരം കടപുഴകി വീണതോടെയാണ് റോഡ് ഭാഗികമായി ഇടിഞ്ഞത്. കഴിഞ്ഞ രാത്രിയിലെ ശക്തമായ മഴയിലും കാറ്റിലുമാണ് മരം മറിഞ്ഞ് റോഡ് ഇടിഞ്ഞത്. ആദിവാസി കുടിയിലേക്കുള്ള ഏക വഴിയാണിത്. മഴ ശക്തമായതിനാൽ വെള്ളം ഒഴുകിയെത്തി റോഡ് ഇനിയും ഇടിയാൻ സാധ്യത ഏറെയാണ്. ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷവും നിരവധി സമരങ്ങളെ തുടർന്നുമാണ് ഇവിടെക്കുള്ള വഴി ഗതാഗത യോഗ്യമായത്. എൺപതോളം ആദിവാസികുടുംബങ്ങൾ ആശ്രയിക്കുന്ന വഴിയാണിത്.