കേരളം

kerala

ETV Bharat / state

കാട്ടരുവിയില്‍ തടയണ; അഴിമതിയും അപ്രായോഗികവുമെന്ന് നാട്ടുകാർ - ഗള്ളി പ്ലക്കിങ്ങിനെതിരെ മാങ്കുളം വിരിപാറ

വര്‍ഷകാലത്ത് ഗള്ളി പ്ലക്കിങ്ങ് (ചെറു തടയണ) തകരുന്നത് മലവെള്ളപ്പാച്ചിലിന് ഇടയാക്കുമെന്നും നേരത്തെ നിര്‍മ്മിച്ച് പരാജയപ്പെട്ട ഗള്ളി പ്ലക്കിങ്ങ് അഴിമതിക്കു വേണ്ടിയാണ് വീണ്ടും പുനര്‍നിര്‍മ്മിക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.

ഗള്ളി

By

Published : Nov 11, 2019, 10:02 AM IST

Updated : Nov 11, 2019, 10:28 AM IST

ഇടുക്കി: വനത്തിനുള്ളില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ വനംവകുപ്പ് പണികഴിപ്പിക്കുന്ന ഗള്ളി പ്ലക്കിങ്ങിനെതിരെ ( ചെറുതടയണ) മാങ്കുളം വിരിപാറയില്‍ പ്രദേശവാസികള്‍ രംഗത്ത്. വനത്തിനുള്ളില്‍ കാട്ടരുവികള്‍ക്ക് സമീപമാണ് കാട്ടുകല്ലുകള്‍ അടുക്കി വനംവകുപ്പ് ഗള്ളി പ്ലക്കിങ് നിര്‍മ്മിക്കുന്നത്. വെള്ളം തടഞ്ഞ് നിര്‍ത്തി വേനല്‍ കാലത്ത് വനത്തിനുള്ളില്‍ ഈര്‍പ്പം നിലനിര്‍ത്തുകയാണ് ഗള്ളി പ്ലക്കിങ്ങിന്‍റെ ലക്ഷ്യം. ഇപ്രകാരം വനംവകുപ്പ് മാങ്കുളം വിരിപാറ മേഖലയില്‍ പുതിയതായി നിര്‍മ്മിക്കുന്ന ഗള്ളി പ്ലക്കിങ്ങിനെതിരെയാണ് പ്രദേശവാസികള്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടിള്ളത്.

കാട്ടരുവിയില്‍ തടയണ

1998ലും 2003ലും സമാനരീതിയില്‍ പ്രദേശത്ത് ഗള്ളി പ്ലക്കിങ്ങുകള്‍ നിര്‍മ്മിച്ചിരുന്നതായും കാലാന്തരത്തില്‍ അവ നശിച്ച് പോയതായും പറയപ്പെടുന്നു. വര്‍ഷകാലത്ത് ഗള്ളി പ്ലക്കിങ്ങ് തകരുന്നത് മലവെള്ളപ്പാച്ചിലിന് ഇടയാക്കുമെന്നും നേരത്തെ നിര്‍മ്മിച്ച് പരാജയപ്പെട്ട ഗള്ളി പ്ലക്കിങ്ങ് അഴിമതിക്കു വേണ്ടിയാണ് വീണ്ടും പുനര്‍നിര്‍മ്മിക്കുന്നതെന്നുമാണ് നാട്ടുകാരുടെ പരാതി.

ഗള്ളി പ്ലക്കിങ് നിര്‍മ്മാണത്തിനായി സമീപത്തെ കാട്ടുകല്ലുകള്‍ ഇളക്കുന്നതോടെ മഴക്കാലത്ത് വലിയ തോതില്‍ മണ്ണ് കുത്തിയൊലിച്ചെത്തി ഗള്ളി പ്ലക്കിങ്ങിന് സമീപം അടിയും. സമ്മര്‍ദം താങ്ങാനാവാതെ ഗള്ളി പ്ലക്കിങ് തകരുന്നതോടെ കെട്ടിക്കിടക്കുന്ന വെള്ളം കുത്തിയൊഴുകുന്നത് പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുന്നുവെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.

Last Updated : Nov 11, 2019, 10:28 AM IST

ABOUT THE AUTHOR

...view details