കേരളം

kerala

ETV Bharat / state

സ്കൂട്ടറിൽ ജീപ്പ് ഇടിച്ച് യുവാവ് മരിച്ചു - jeep collided scooter

സ്കൂട്ടർ യാത്രികനായ രാജകുമാരി വളയമ്പ്രയിൽ ലിബിൻ (ജോമോൻ -22) ആണ് മരിച്ചത്

യുവാവ് മരിച്ചു  സ്കൂട്ടറിൽ ജീപ്പ് ഇടിച്ചു  jeep collided scooter  ഇടുക്കി
സ്കൂട്ടറിൽ ജീപ്പ് ഇടിച്ച് യുവാവ് മരിച്ചു

By

Published : Mar 25, 2021, 8:37 PM IST

ഇടുക്കി:രാജാക്കാട് മുല്ലക്കാനത്തിന്‌ സമീപം സ്കൂട്ടറിൽ ജീപ്പ് ഇടിച്ച് യുവാവ് മരിച്ചു. സ്കൂട്ടർ യാത്രികനായ രാജകുമാരി വളയമ്പ്രയിൽ ലിബിൻ (ജോമോൻ -22) ആണ് മരിച്ചത്. വൈകിട്ട് ആറിനാണ് സംഭവം. രാജാക്കാട് നിന്നും മുല്ലക്കാനം ഭാഗത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു ലിബിൻ. എതിരെ വന്ന ജീപ്പ് ലിബിന്‍റെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ 20 മീറ്ററോളം ലിബിൻ റോഡിലൂടെ നിരങ്ങി പോയി. രാജാക്കാട് പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റ ലിബിനെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

ABOUT THE AUTHOR

...view details