കേരളം

kerala

ETV Bharat / state

തൊടുപുഴയ്ക്ക് സമീപം വാക്കുതർക്കത്തിനിടെ കുത്തേറ്റ് ഒരു മരണം : ഒരാൾ അറസ്‌റ്റിൽ - നാളിയാനിയിൽ ഒരാൾ കുത്തേറ്റ് മരിച്ചു

സുഹൃത്തുക്കൾ ചേർന്ന് നടത്തിയ മദ്യസൽക്കാരത്തിനിടെ ഉണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

man stabbed friend  man stabbed friend during an argument Idukki  murder during an argument Idukki  kerala news  malayalam news  crime news  idukki crime news  man arrested for stabbed friend thodupuzha  കുത്തേറ്റ് ഒരു മരണം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  ഇടുക്കി വാർത്തകൾ  വാക്കുതർക്കത്തിനിടെ കുത്തേറ്റ് ഒരു മരണം  വാക്കുതർക്കത്തിനിടെ കത്തിക്കുത്ത്  നാളിയാനിയിൽ ഒരാൾ കുത്തേറ്റ് മരിച്ചു  കത്തിക്കുത്തിൽ ഒരു മരണം
ഇടുക്കി തൊടുപുഴയ്ക്ക് സമീപം വാക്കുതർക്കത്തിനിടെ കുത്തേറ്റ് ഒരു മരണം: ഒരാൾ അറസ്‌റ്റിൽ

By

Published : Dec 4, 2022, 1:46 PM IST

ഇടുക്കി: തൊടുപുഴയ്‌ക്ക് സമീപം നാളിയാനിയിൽ ഒരാൾ കുത്തേറ്റ് മരിച്ചു. കാഞ്ഞാർ കൂവപ്പള്ളി സ്വദേശി ഇടശ്ശേരിയിൽ വീട്ടിൽ സാം ജോസഫാണ് മരിച്ചത്. സംഭവത്തില്‍ ഒരാളെ കാഞ്ഞാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

വാക്കുതർക്കത്തിനിടെ കുത്തേറ്റ് ഒരു മരണം

ഇന്നലെ അർധരാത്രിയോടെ നാളിയാനിയിൽ വച്ചാണ് സംഭവം. സുഹൃത്തുക്കൾ ചേർന്ന് നടത്തിയ മദ്യസൽക്കാരത്തിനിടെ ഉണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കഴുത്തിലും നെഞ്ചിലും കുത്തേറ്റ സാമിനെ ഉടൻ തനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് മുൻപുണ്ടായ തർക്കങ്ങളുടേയും വൈരാഗ്യത്തിന്‍റേയും പേരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാകുകയും ഇതിനിടെ സാമിന് കുത്തേൽക്കുകയുമായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.

സംഘർഷത്തിൽ ഉൾപ്പെട്ടവരിൽ മൂന്ന് പേരെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിൽ സാമിനെ കുത്തിയതായി സംശയിക്കുന്ന യുവാവിനെ കാഞ്ഞാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഒരാൾ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളതായും മറ്റൊരാൾ ഒളിവിൽ പോയതായുമാണ് പൊലീസ് പറയുന്നത്.

തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പൊലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി മാറ്റും.

ABOUT THE AUTHOR

...view details