കേരളം

kerala

ETV Bharat / state

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു - idukki

മരിച്ച അഭിമന്യുവിന്‍റെ സഹോദരന്‍ അഭിജിത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

By

Published : Sep 1, 2019, 3:20 PM IST

Updated : Sep 1, 2019, 4:15 PM IST

ഇടുക്കി: നെടുങ്കണ്ടത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഉടുമ്പൻചോല ഉഷാഭവനിൽ അഭിമന്യു ആണ് മരിച്ചത്. അഭിമന്യുവിന്‍റെ സഹോദരൻ അഭിജിത്തിനെ പരിക്കുകളോടെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

ഉടുമ്പൻചോല ഭാഗത്തുനിന്നും എത്തിയ സ്‌കൂട്ടറില്‍ നെടുങ്കണ്ടത്ത് നിന്നും എത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. വാഹനങ്ങളെ ഓവർ ടേക്ക് ചെയ്‌ത് തെറ്റായ ദിശയില്‍ ആണ് ബസ് എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പൂപ്പാറ സര്‍ക്കാര്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്നു മരിച്ച അഭിമന്യു.

Last Updated : Sep 1, 2019, 4:15 PM IST

ABOUT THE AUTHOR

...view details