ഇടുക്കി: സൂര്യനെല്ലി തിരുവള്ളുവർ കോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. സൂര്യനെല്ലി സിങ്കുകണ്ടം സ്വദേശി ബാബുവാണ് (60) മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം.
ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു - idukki man killed by wild elephant
രാവിലെ നടക്കാനിറങ്ങിയ വയോധികനെ കാട്ടാന പിന്നില്‍ നിന്ന് ആക്രമിയ്ക്കുകയായിരുന്നു
ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു
സിങ്കുകണ്ടം ചെക്ക്ഡാം റോഡിന് സമീപമുള്ള വീടിന് മുന്‍പില്‍ വച്ചാണ് കാട്ടാന ബാബുവിനെ ആക്രമിച്ചത്. രാവിലെ ചെക്ക്ഡാം ഭാഗത്തേയ്ക്ക് നടക്കാനിറങ്ങിയ ബാബുവിനെ കാട്ടാന പിന്നിൽ നിന്നെത്തി ആക്രമിയ്ക്കുകയായിരുന്നു. രാത്രി 12 മണിയോടെ മേഖലയിലെത്തി നിലയുറപ്പിച്ച കാട്ടാന, വഴിയറിയാതെ ബാബുവിൻ്റെ വീടിന് സമീപം എത്തുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
Also read: പ്രണയം നടിച്ച് 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 18 കാരന്‍ റിമാൻഡില്‍