കേരളം

kerala

ETV Bharat / state

ഇടുക്കിയിൽ ബൈക്കിടിച്ച് ഒരാൾ മരിച്ചു - man hit into death idukki news

റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ രാജാക്കാട് ഭാഗത്ത് നിന്നും എത്തിയ ഇരുചക്ര വാഹനം ഇടിച്ചാണ് ആലപ്പുഴ തുമ്പോളി സ്വദേശി എം.കെ മാത്യു മരിച്ചത്.

ഇടുക്കിയിൽ ബൈക്കിടിച്ച് ഒരാൾ മരിച്ചു വാർത്ത  ഇടുക്കി വാഹനാപകടം വാർത്ത  രാജകുമാരിയിൽ വാഹനാപകടം പുതിയ വാർത്ത  rajakumari idukki accident news  man hit into death idukki news  idukki accident news latest
ഇടുക്കിയിൽ ബൈക്കിടിച്ച് ഒരാൾ മരിച്ചു

By

Published : Jan 15, 2021, 3:32 PM IST

Updated : Jan 15, 2021, 4:53 PM IST

ഇടുക്കി:രാജകുമാരിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ആലപ്പുഴ തുമ്പോളി സ്വദേശി നാടുവിലാംപറമ്പിൽ എം.ജെ മാത്യു(51) ആണ് മരിച്ചത്. രാജകുമാരി സെൻട്രൽ ജംഗ്‌ഷനിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ രാജാക്കാട് ഭാഗത്ത് നിന്നും എത്തിയ ഇരുചക്ര വാഹനം ഇയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രാവിലെ എട്ടേകാലോടെയാണ് അപകടം നടന്നത്.

ഇടുക്കിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ബൈക്കിടിച്ച് ഒരാൾ മരിച്ചു

ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ മാത്യുവിനെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചിരുന്ന യുവാക്കളെ പരിക്കുകളോടെ കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അങ്കമാലി സ്വദേശികളാണ്. രാജാക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Last Updated : Jan 15, 2021, 4:53 PM IST

ABOUT THE AUTHOR

...view details