കുമളി ചെക്‌പോസ്റ്റില്‍ കഞ്ചാവുമായി ഒരാൾ പിടിയിൽ - Man held with cannabis
പ്രതി ചില്ലറ വിൽപനക്കായി വാങ്ങിയ 300 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു
ഇടുക്കി:കുമളി ചെക്പോസ്റ്റിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ. നാട്ടകം സ്വദേശി ബിഷ്‌ണുവാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ കമ്പത്ത് നിന്ന് വാങ്ങിയ 300 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. 3000 രൂപക്കാണ് ഇയാൾ കഞ്ചാവ് വാങ്ങിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ചില്ലറ വിൽപനയ്ക്കായാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതി മൊഴി നൽകി. ബിഷ്‌ണുവിന്‍റെ സഹായികളെ കണ്ടെത്താന്‍ എക്‌സൈസ് അന്വേഷണം ശക്തമാക്കി.