കേരളം

kerala

ETV Bharat / state

അടിമാലിയിൽ നവകേരള സദസിൽ പരാതി സമർപ്പിക്കാനെത്തിയയാൾ കുഴഞ്ഞ് വീണ് മരിച്ചു - car crashed into bakery

man died at Nava kerala Sadas ചികിത്സ സംബന്ധമായ ആവശ്യവുമായി ബന്ധപ്പെട്ട പരാതി സമർപ്പിക്കാനാണ്‌ നവകേരള സദസിൽ എത്തിയത്, നവകേരള സദസിൻ്റെ പ്രവേശന കവാടത്തിൽ എത്തിയപ്പോഴായിരുന്നു കുഴഞ്ഞ് വീണത്.

Nava kerala Sadas  man died at Nava kerala Sadas in Adimali  Nava kerala Sadas in Adimali  man died at Nava kerala Sadas  നവകേരള സദസ്‌  കുഴഞ്ഞ് വീണ് മരിച്ചു  അടിമാലി നവകേരള സദസ്‌  കാർ ബേക്കറിയിലേക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു  car crashed into bakery  നിയന്ത്രണം വിട്ട കാർ ഇടിച്ചു
man died at Nava kerala Sadas

By ETV Bharat Kerala Team

Published : Dec 11, 2023, 4:11 PM IST

ഇടുക്കി: അടിമാലിയിൽ നവകേരള സദസിൽ പങ്കെടുക്കാൻ എത്തിയ ആൾ കുഴഞ്ഞ് വീണ് മരിച്ചു. ദേവികുളം ലാക്കാട് എസ്റ്റേറ്റ് സ്വദേശി ഗണേശനാണ് മരിച്ചത് (man died at Nava kerala Sadas in Adimali). ഇയാൾക്ക് മുൻപ് അപസ്‌മാരം (ചുഴലി രോഗം) ഉള്ളതായി പൊലീസ് പറഞ്ഞു. നവകേരള സദസിൻ്റെ പ്രവേശന കവാടത്തിൽ എത്തിയപ്പോഴായിരുന്നു ഗണേശൻ കുഴഞ്ഞ് വീണത്. ഉടൻ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചികിത്സ സംബന്ധമായ ആവശ്യവുമായി ബന്ധപ്പെട്ട നവകേരള സദസിൽ പരാതി സമർപ്പിക്കാൻ ഗണേശൻ എത്തിയതായാണ് വിവരം. അർജുനൻ മുനിയമ്മ ദമ്പതികളുടെ മകനാണ് ഇയാൾ.

കാർ ബേക്കറിയിലേക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു: തിരുവനന്തപുരം വെഞ്ഞാറമൂട് നിയന്ത്രണം വിട്ട കാർ ബേക്കറിയിലേക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു (car crashed into bakery). ആലിയാട് സ്വദേശി രമേശനാണ് (47) മരിച്ചത്. ഇന്ന് പുലർച്ചെ 4.45 ഓടെയാണ് അപകടം ഉണ്ടായത്. തണ്ട്രാoപൊയ്‌ക ജംഗ്ഷന് സമീപം നെസ്റ്റ് ബേക്കറിയിലേക്കാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറിയത്. ആന്ധ്ര സ്വദേശികൾ സഞ്ചരിച്ച കിയ കാർ ആണ് അപകടമുണ്ടാക്കിയത്.

കാറിലുണ്ടായിരുന്നവരുടെ പരിക്ക് ഗുരുതരമല്ല. കാരേറ്റ് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. ഇടിയുടെ ആഘാതത്തിൽ ബേക്കറിക്ക് മുന്നിൽ പാർക്ക് ചെയ്‌തിരുന്ന സ്‌കൂട്ടറിനും കടയ്ക്കും കേടുപാടുകൾ സംഭവിച്ചു. അപകടം നടക്കുമ്പോൾ മറ്റു വാഹനങ്ങളിൽ വന്ന യാത്രക്കാർ ഗുരുതരമായി പരിക്കേറ്റ രമേശനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് തന്നെ ജീവൻ നഷ്‌ടമാകുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ കാർ യാത്രക്കാരെ വെഞ്ഞാറമൂടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ALSO READ:ഉത്തർപ്രദേശിൽ കാറിന് തീപിടിച്ച് എട്ട് പേർ മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച്‌ ആദിവാസി യുവാവ് മരിച്ചു: കണ്ണൂര്‍ അയ്യൻകുന്നിൽ മഞ്ഞപ്പിത്തം ബാധിച്ചു ആദിവാസി യുവാവ് മരിച്ചു. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്ന അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ കരിക്കോട്ടക്കരി ഐഎച്ച്ഡിപി കോളനിയിലെ രാജു സുശീല ദമ്പതികളുടെ മകൻ രാജേഷ് ആണ് (ഡിസംബര്‍ 10) മരിച്ചത്. രാജേഷിനു മതിയായ ചികിത്സ കിട്ടിയില്ലെന്ന് ആരോപിച്ച്‌ കുടുംബം രംഗത്തെത്തി. ആരോഗ്യ മന്ത്രി വീണ ജോർജിനെ ഫോണിൽ വിളിച്ച് ബന്ധുക്കൾ പരാതി നല്‍കി.

ALSO READ:മഞ്ഞപ്പിത്തം ബാധിച്ച്‌ ആദിവാസി യുവാവ് മരിച്ചു; മരണം ചികിത്സ കിട്ടാതെയെന്ന് കുടുംബം

ABOUT THE AUTHOR

...view details