ഇടുക്കി:മരം വീണ് അധ്യാപകൻ മരിച്ചു. നെടുങ്കണ്ടം എഴുകുംവയൽ സ്വദേശി കൊച്ചുപറമ്പിൽ ലിജി വർഗീസാണ് ( 48) മരിച്ചത്. നെടുങ്കണ്ടം സെന്‍റ് സെബാസ്റ്റ്യൻ സ്‌കൂൾ പ്രധാനധ്യാപകനാണ്. ഇന്ന് ഉച്ചയോട് കൂടിയാണ് അപകടം നടന്നത്. ഇരട്ടയാറിൽ വീട് നിർമിക്കുന്നതിനായി മരം മുറിച്ച് മാറ്റുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
മരം വീണ് അധ്യാപകന്‍ മരിച്ചു - idukki
നനെടുങ്കണ്ടം സെന്‍റ് സെബാസ്റ്റ്യൻ സ്‌കൂൾ പ്രധാനാധ്യാപകന്‍ ലിജി വർഗീസാണ് മരിച്ചത്
മരം മുറിഞ്ഞ് വീണ് അധ്യാപകന്‍ മരിച്ചു
സ്‌കൂൾ മുറ്റത്തെ ഏറ്റവും മികച്ച കൃഷി പരിപാലനത്തിന് സംസ്ഥാന തലത്തില്‍ സർക്കാർ നൽകുന്ന അവാർഡ് രണ്ട് തവണ നേടിയിട്ടുള്ള അധ്യാപകനാണ് ലിജി. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ.